എൽഡിഎഫ് കൺവീനർ സ്ഥാനത്ത് ഇരിക്കാൻ ഇപി ജയരാജൻ അർഹനല്ല; സി.പി.ഐ സംസ്ഥാന കൗൺസിലിൽ അതിരൂക്ഷ വിമർശനം

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം.ഇ.പി ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി.മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കൗൺസിലിൽ കുറ്റപ്പെടുത്തലുകൾ ഉയർന്നു. നവ…

സി.പി.ഐ സംസ്ഥാന കൗൺസിലിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ അതിരൂക്ഷ വിമർശനം.ഇ.പി ജയരാജനെ മാറ്റാൻ സമ്മർദ്ദം ചെലുത്താത്തത് സിപിഐ നേതൃത്വത്തിന്റെ പിടിപ്പുകേടെന്നും കുറ്റപ്പെടുത്തലുകൾ ഉണ്ടായി.മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും സംസ്ഥാന കൗൺസിലിൽ കുറ്റപ്പെടുത്തലുകൾ ഉയർന്നു.

നവ കേരള സദസിനെതിരെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നത്. നവകേരള സദസ്സ് ദയനീയ പരാജയമായി തീർന്നു. എൽഡിഎഫ് ജാഥ നടത്തിയിരുന്നെങ്കിൽ രാഷ്ട്രീയമായി എങ്കിലും ഗുണം ഉണ്ടാകുമായിരുന്നു. അതേസമയം എല്ലാകാര്യത്തിലും സർക്കാരിനെ കൂട്ടത്തരവാദിത്തമില്ലന്നും ചില അംഗങ്ങൾ വിമർശിച്ചു. തൃശ്ശൂർ മേയറെ മാറ്റാൻ മുന്നണി നേതൃത്വത്തിനു കത്ത് നൽകണമെന്നും കൗൺസിൽ ആവശ്യമുയർന്നു.

Leave a Reply