തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാർഥികളായി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി…

തൃശ്ശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ഗുരുതരാരോപണവുമായി വി എസ് സുനില്‍കുമാര്‍. എം കെ വര്‍ഗീസ് ബിജെപി സ്ഥാനാർഥികളായി വോട്ടു പിടിച്ചു എന്ന് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. തൃശ്ശൂര്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തനിക്കുവേണ്ടി മേയര്‍ പ്രവര്‍ത്തിച്ചില്ലെന്നും ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചുവെന്നും വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു.

എൻഡിഎ സ്ഥാനാർത്ഥിയെ സഹായിക്കാനാണ് തൃശൂർ മേയർ പ്രവർത്തിച്ചതെന്ന് തൃശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെന്ന നിലയിൽ തനിക്ക് ഉറപ്പിച്ച് പറയാനാകുമെന്നും വി എസ് സുനിൽ കുമാർ വ്യക്തമാക്കി.
എം കെ വര്‍ഗീസിനെ മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന നിലപാടില്‍ സിപിഐ ഉറച്ചുനില്‍ക്കുന്നു. മേയര്‍ മാറ്റണമെന്ന് നിലപാടില്‍ സിപിഐ ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ കടുത്ത ഭരണ പ്രതിസന്ധിയാണ് തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ രൂപപ്പെട്ടിരിക്കുന്നത്.

Leave a Reply