പക്ഷിപ്പനിയെ തുടർന്ന് 2025 വരെ പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് ആലപ്പുഴ ജില്ലയില്‍ നിരോധനം ഏർപ്പെടുത്തിയേക്കുമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പുമായി മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര-സംസ്ഥാന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കോഴിയ്ക്കും താറാവിനും ഓരോന്നിനും 200 രൂപ വീതം നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര- സംസ്ഥാന സമിതികളുടെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വൈറസിന്റെ ശക്തി കുറയുന്നത് വരെ നിയന്ത്രണങ്ങള്‍ വേണ്ടി വരും. ആലപ്പുഴ ജില്ലയിലും കോട്ടയം വൈക്കം, ചങ്ങനാശ്ശേരി, അടൂര്‍, കോഴഞ്ചേരി, മല്ലപ്പളളി താലൂക്കുകളിലുമാണ് പുതിയ ബാച്ച് കോഴി, താറാവ് വളര്‍ത്തലിന് നിരോധനം. 32 സ്പോട്ടുകൾ വളരെ നിർണായകമാണെന്നും ചിഞ്ചുറാണി കൂട്ടിച്ചേർത്തു. പുതിയ ബാച്ച് ഇറക്കുന്നത് പക്ഷിപ്പനി രോഗവ്യാപനം രൂക്ഷമാക്കുമെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുമായും കര്‍ഷകരുമായും ആശയ വിനിമയം നടത്തിയതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു.