ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ മരണപ്പെട്ട ശുചീകരണതൊഴിലാളി ജോയിയുടെ മരണത്തിൽ റെയിൽവേക്കെതിരെയും റെയിൽവേ ശുചീകരണം ഏൽപ്പിച്ച കമ്പനിക്കെതിരെ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
ജോയിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിനെ കുറിച്ച് നാളത്തെ ക്യാബിനറ്റിൽ ചർച്ചയാകുമെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യമാവശ്യപ്പെട്ട് ശിവൻകുട്ടി കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. റെയിൽവേ ഇതുവരെ നഷ്ടപരിഹാരത്തെ സംബന്ധിച്ച് സംസാരിച്ചിട്ടില്ല. റെയിൽവേയ്ക്ക് ഇതുവരെയും സംഭവത്തിന്റെ ഗൗരവം മനസ്സിലായിട്ടില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ജോയിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി റെയില്‍വേ അറിയിച്ചു. റെയില്‍വേയുടെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനം റെയില്‍വേയ്ക്ക് തന്നെയുണ്ടെന്നും. യാത്രക്കാര്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ സമയാസമയം റെയില്‍വേ മാറ്റുന്നുണ്ട്. അതുകൊണ്ട് അത്തരത്തില്‍ റെയില്‍വേയുടെ മാലിന്യങ്ങള്‍ തോടില്‍ വന്നുചേരുന്നുമില്ലന്ന് റെയില്‍വേ വിശദീകരിച്ചു.