യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി പ്രഖ്യാപിച്ചു

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു. മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലാണ് ട്രംപിന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. തുടര്‍ച്ചയായി…

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി ഡോണൾഡ് ട്രംപിനെ പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഒഹായോയിൽനിന്നുള്ള സെനറ്റർ ജെ.ഡി.വാൻസിനെയും പ്രഖ്യാപിച്ചു.

മില്‍വോക്കിയില്‍ നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനിലാണ് ട്രംപിന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രഡിസന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. 2016ല്‍ വിജയിച്ച് പ്രസിഡന്‍റായി. 2020ല്‍ ജോ ബൈഡനോട് തോറ്റു. ഇക്കുറിയും ട്രംപിന്‍റെ എതിരാളി ഡമക്രറ്റിക് പാർട്ടിയിൽ നിന്നുള്ള പ്രസിഡന്‍റ ജോ ബൈഡന്‍ തന്നെയാണ്.

കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രംപിനുനേരെയുണ്ടായ വധശ്രമം യുഎസിൽ ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് പ്രസിഡന്‍റ് സ്ഥാനാർഥിയായി ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുന്നത്.

Leave a Reply