തിരുവനന്തപുരം: കേരളത്തിന് താമര ചിഹ്നത്തോടുള്ള അലര്‍ജി മാറിയെന്ന് കെ മുരളീധരന്‍. സിനിമ നടനായത് കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണെന്നും കെ മുരളീധരൻ പറഞ്ഞു. തിരുവനന്തപുരത്ത് നാലു മാസം മുന്നേ രാജീവ് ചന്ദ്രശേഖര്‍ വന്നിരുന്നേല്‍ സ്ഥിതി മാറിയേനെയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും പൂർണ ആത്മവിശ്വാസത്തിലല്ല കോൺഗ്രസ് നേതൃത്വം. അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഈ കളി മതിയാകില്ലന്ന് കോൺഗ്രസ് നേതൃത്വത്തിന് അറിയാം അതുകൊണ്ടാണ് വയനാട്ടിൽ പാർട്ടി യോഗം ചേർന്നത്. വയനാട് കെപിസിസി ക്യാമ്പിൽ പങ്കെടുക്കാത്തതിൽ പരിഹാസം കലർന്ന മറുപടിയാണ് കെ. മുരളീധരൻ നൽകിയത്.
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾ, തദ്ദേശ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവയ്ക്കായുള്ള മുന്നൊരുക്കമാണ് കെപിസിസി ക്യാമ്പ് എക്സിക്യുട്ടീവിൽ നടക്കുന്നത്. ക്യാമ്പിൽ എടുത്ത തീരുമാനം നടപ്പാക്കാൻ പാര്‍ട്ടിയുടെ കൂടെ ഉണ്ടാവും. ക്യാമ്പ് പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടിയാണ്. തനിക്കിപ്പോൾ ശക്തിയില്ലാത്ത സമയമാണെന്നും കെ മുരളീധരന്‍ പറഞ്ഞു.