ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു.കെജ്രിവാൾ കൃത്യമായി…

delhi high court stay kejriwal bail

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ ജയിലില്‍ വച്ച് കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. ജയിലിലിട്ട് പീഡിപ്പിച്ച് കെജ്രിവാളിന്റെ ആരോഗ്യം തകർക്കുകയാണ് ബിജെപി ലക്ഷ്യമെന്നും എഎപി എംപി സജ്ഞയ് സിംഗ് ആരോപിച്ചു.കെജ്രിവാൾ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ലെന്നും ഇതിന്റെ കാരണം കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ദില്ലി ലെഫ്. ഗവർണർ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതിന് പിന്നാലെയാണ് എഎപിയുടെ ഈ ആരോപണം.

കെജ്രിവാൾ ജയിലിൽ കൃത്യമായി മരുന്നും ഭക്ഷണവും കഴിക്കുന്നില്ല എന്നും ഭക്ഷണം കഴിക്കാതിരിക്കാൻ കാരണം എന്തെന്ന് പരിശോധിക്കണമെന്നും, ഭക്ഷണവും മരുന്നും കൃത്യമായി കഴിക്കാൻ ജയിൽ സൂപ്രണ്ട് കെജ്രിവാളിനോട് നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.കെജ്രിവാളിന്റെ ശാരീരിക അവസ്ഥ കർശനമായി നിരീക്ഷിക്കാനും നിർദേശിക്കുന്നുണ്ട്.

Leave a Reply