കാശ്മീരിലെ ആർമി ക്യാമ്പ് ആക്രമിക്കാൻ വന്ന ഭീകരന്മാരേ വളഞ്ഞ് സൈന്യം

കാശ്മീരിലെ ആർമി ക്യാമ്പ് ആക്രമിക്കാൻ വന്ന ഭീകരന്മാരേ വളഞ്ഞ് സൈന്യം. വിദൂര ഗ്രാമമായ രജൗറിയിലെ ആർമി പിക്കറ്റിന് നേരെ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വൻ ഭീകരാക്രമണം ആണുണ്ടായത്. ആർമി ക്യാമ്പ് ലക്ഷ്ജ്യമാക്കി എത്തിയ ഭീകരന്മാർ…

കാശ്മീരിലെ ആർമി ക്യാമ്പ് ആക്രമിക്കാൻ വന്ന ഭീകരന്മാരേ വളഞ്ഞ് സൈന്യം. വിദൂര ഗ്രാമമായ രജൗറിയിലെ ആർമി പിക്കറ്റിന് നേരെ ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വൻ ഭീകരാക്രമണം ആണുണ്ടായത്. ആർമി ക്യാമ്പ് ലക്ഷ്ജ്യമാക്കി എത്തിയ ഭീകരന്മാർ ആദ്യം ക്യാമ്പിന്റെ ചെക്ക് പോസ്റ്റ് തകർക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിൽ രജൗരിയിലെ ഗുന്ദ മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്, അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഉയർന്ന സുരക്ഷാ നടപടികൾ നടപ്പിലാക്കുകയും ചെയ്യുന്നു.

പുലർച്ചെ 4 മണിയോടെ ഗുന്ദ മേഖലയിലെ സുരക്ഷാ പോസ്റ്റിന് നേരെ ഭീകരർ എന്ന് സംശയിക്കുന്നവർ ആക്രമണത്തിന് തുടക്കമിട്ടതായും സുരക്ഷാ ഉദ്യോഗസ്ഥരെ തിരിച്ചടിക്കാൻ പ്രേരിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരരേ പിന്തുടർന്ന് സൈന്യം ഉണ്ട്. എന്നാൽ ഭീകരർ കടന്ന് പോകുന്ന വഴികളിൽ കുഴിബോംബ് അടക്കം ട്രാപ്പുകൾ ഉണ്ടോ എന്നറ്റക്കം പരിശോധിച്ച് സുരക്ഷിതമായാണ്‌ സൈനീക നീക്കം. മുഴുവൻ ഭീകരേയും വധിക്കും അല്ലെങ്കിൽ പിടികൂടും എന്നും സൈന്യം പറഞ്ഞു.

ഇതിനിടെ “റജൗറിയിലെ ഗുണ്ടയിലെ ഒരു വി.ഡി.സിയുടെ വീട് ഭീകരന്മാർ ആക്രമിച്ചു. ഇത് പുലർച്ചെ 3 മണിയോടെയാണ്‌.സമീപത്തുള്ള ഒരു സൈനിക നിര പ്രതികരിക്കുകയും ഒരു വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. ഓപ്പറേഷൻസ് തുടരുകയാണ്,” എന്ന് വൈറ്റ് നൈറ്റ് കോർപ്സ് എക്സിൽ ഈ വിവരങ്ങൾ പങ്കുവയ്ച്ചു.

Leave a Reply