സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസ് പ്രവർത്തനങ്ങളിലും പരിപാടികളിലും പങ്കാളികളാകാൻ അനുമതി നൽകിയ മോദി സർക്കാർ നീക്കത്തിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.ജീവനക്കാരെ പ്രത്യയശാസ്ത്രപരമായി രാഷ്ട്രീയവത്കരിക്കാനാണ് നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നതിന് സർക്കാർ ജീവനക്കാർക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്രസർക്കാർ നീക്കിയിരുന്നു.58 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1966ൽ പുറത്തിങ്ങിയ ഒരു ഭരണഘനാ വിരുദ്ധമായ ഉത്തരവ് ആണ് നരേന്ദ്രമോദി സര്‍ക്കാര്‍ പിൻവലിച്ചത്.
ആർഎസ്എസ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് സർക്കാർ ജീവനക്കാർക്കുള്ള വിലക്ക് നീക്കിയതിലൂടെ മോദിജി സർക്കാർ ഓഫീസുകളെയും ജീവനക്കാരെയും പ്രത്യയശാസ്ത്രപരമായ അടിസ്ഥാനത്തിൽ രാഷ്ട്രീയവൽക്കരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഖാർഗെ അഭിപ്രായപ്പെട്ടു.