മദ്യനയ കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടി. ആഗസ്റ്റ് 8 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. തിഹാർ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് അരവിന്ദ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കിയത്.
നേരത്തെ, സിബിഐ കേസിൽ കോടതി കെജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി ജൂലൈ 25 വരെ നീട്ടിയിരുന്നു. ഇതേ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് കേസിൽ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ,ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത, മറ്റ് പ്രതികള്‍ എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 31വരെ നീട്ടിയിട്ടുണ്ട്.