അർജുനായുള്ള തെരച്ചിൽ ശക്തമാക്കുന്നതിനിടയിലും കനത്ത മഴയും നദിയിലെ ശക്തമായ അടിയോഴുക്കും ദൗത്യത്തിന് വെല്ലുവിളിയാകുകയാണ്. ഇതിനിടെ ട്രക്കിന്റേതെന്ന് സംശയിക്കപ്പെടുന്ന പുതിയൊരു സിഗ്നൽ കൂടി ലഭിച്ചതായി അധികൃതർ അറിയിച്ചു. ഡ്രോൺ പരിശോധനയിലാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്.
റോഡിൽ നിന്ന് 60 മീറ്ററിലേറെ ദൂരത്തായാണ് സിഗ്നൽ ലഭിച്ചിരിക്കുന്നത്. പുഴയ്ക്ക് ഒത്തനടുക്കുള്ള പാറകളടങ്ങിയ മൺകൂനയ്ക്ക് സമീപത്തായിട്ടാണ് ഇത്. വൈകുന്നേരത്തോടെ സ്കാനിങ് വിവരങ്ങൾ ലഭ്യമാകും. വിവരങ്ങൾ കൂടുതൽ വ്യക്തത വരുത്തിയതിന് ശേഷമായിരിക്കും ഈ സിഗ്നൽ കേന്ദ്രീകരിച്ച് തിരച്ചിൽ ശക്തമാക്കുകയെന്ന് റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ അറിയിച്ചു.