നിതി ആയോഗ് യോഗത്തിൽ കേന്ദ്രത്തെ വിമര്‍ശിച്ച് മമത

ഡൽഹിയിൽ നടന്ന നിതി ആയോഗ് പിരിച്ചുവിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം. യോഗം ബഹിഷ്കരിച്ചാണ് ഞാൻ പുറത്തുവന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി…

ഡൽഹിയിൽ നടന്ന നിതി ആയോഗ് പിരിച്ചുവിടണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ത്യ സഖ്യത്തിലെ മറ്റ് മുഖ്യമന്ത്രിമാര്‍ ബഹിഷ്ക്കരിച്ച യോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു പ്രതികരണം.

യോഗം ബഹിഷ്കരിച്ചാണ് ഞാൻ പുറത്തുവന്നത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സംസാരിക്കാൻ 20 മിനിറ്റ് സമയം നൽകി. അസം, ഗോവ, ഛത്തീസ്ഗഢ് മുഖ്യമന്ത്രിമാർ 10-12 മിനിറ്റ് സംസാരിച്ചു. വെറും അഞ്ച് മിനിറ്റിനുശേഷം എന്നെ സംസാരിക്കുന്നതിൽ നിന്ന് തടഞ്ഞു. ഇത് അനീതിയാണ്. പ്രതിപക്ഷത്തിൽ നിന്ന്, ഞാൻ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നും യോഗത്തിൽ നിന്നും പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് മമത പറഞ്ഞു.

ജൂലൈ 23 ന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ “പക്ഷപാതപരം” എന്ന് വിശേഷിപ്പിച്ച മമത, നിതി ആയോഗിന് സാമ്പത്തിക അധികാരമില്ലാത്തതിനാൽ പ്രവർത്തിക്കാൻ കഴിയില്ലെന്നും ആസൂത്രണ കമ്മീഷനെ തിരികെ കൊണ്ടുവരണമെന്നും പറഞ്ഞു.

Leave a Reply