ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, ഒപ്പമുണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടു

ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, കൂടെ ഉണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടതായി സ്ഥിതീകരിച്ചു. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതായി…

ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവി ഇസ്മയില്‍ ഹനിയ ഇറാനിൽ വച്ച് കൊല്ലപ്പെട്ടു, കൂടെ ഉണ്ടായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മരണപെട്ടതായി സ്ഥിതീകരിച്ചു. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഹമാസ് നേതാവ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

ഇറാന്‍ രാജ്യത്തിൻ്റെ പുതിയ പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത് മണിക്കൂറുകൾക്ക് ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഇറാന്‍ അറിയിച്ചു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്‌മയിൽ ഹനിയയുടെ മക്കളും പേരക്കുട്ടികളും മുൻപ് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നിൽ ഇസ്രയേലാണെന്ന് ഹമാസ് ആരോപിച്ചു.

Leave a Reply