പാരീസ് ഒളിമ്പിക്‌സ് 2024; ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ ചേർത്ത് സ്വപ്നിൽ കുസാലെ

വ്യാഴാഴ്ച ചാറ്ററോക്സിലെ നാഷണൽ ഷൂട്ടിംഗ് സെൻ്ററിൽ നടന്ന പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഫൈനലിൽ വെങ്കലം നേടിയാണ് സ്വപ്‌നിൽ കുസാലെ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ…

വ്യാഴാഴ്ച ചാറ്ററോക്സിലെ നാഷണൽ ഷൂട്ടിംഗ് സെൻ്ററിൽ നടന്ന പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഫൈനലിൽ വെങ്കലം നേടിയാണ് സ്വപ്‌നിൽ കുസാലെ 2024 ലെ പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ പട്ടികയിൽ മൂന്നാം മെഡൽ ചേർത്തത്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ് ധോനിയേപ്പോലെ റെയില്‍വേയില്‍ ടിക്കറ്റ് കളക്ടറായി തുടങ്ങിയ സ്വപ്നിലിന് പ്രചോദനമായതും ധോനിയുടെ ജീവിതകഥ തന്നെയാണ്. 451.4 പോയിന്റോടെയാണ് സ്വപ്നിലിന്റെ നേട്ടം. മല്‍സരത്തിന്റെ ആദ്യ റൗണ്ടുകളില്‍ പിന്നില്‍ നിന്ന സ്വപ്നില്‍ അവസാനമാണ് കുതിച്ചുകയറിത്. നീലിങ് , പ്രോണ്‍ റൗണ്ടുകള്‍ അവസാനിച്ചപ്പോള്‍ അഞ്ചാസ്ഥാനത്തായിരുന്നു സ്വപ്നില്‍. സ്റ്റാന്‍ഡിങ് റൗണ്ടിന് ശേഷമാണ് 411.6 പോയിന്റോടെ മൂന്നാംസ്ഥാനത്തേക്ക് കയറിയത്.

Leave a Reply