മകന്റെ കരിയർ നശിപ്പിച്ചത് ധോനി, ധോനിയോട് പൊറുക്കില്ല- വിമര്‍ശനവുമായി യുവരാജിന്റെ പിതാവ്

എം.എസ് ധോനിക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി യുവ്‌രാജ് സിങ്ങിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ്‌രാജ് സിങ്. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്‌രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. ഞാന്‍…

എം.എസ് ധോനിക്കെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി യുവ്‌രാജ് സിങ്ങിന്റെ പിതാവും മുന്‍ ടീം അംഗവുമായ യോഗ്‌രാജ് സിങ്. സീ സ്വിച്ച് എന്ന യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിനിടെയാണ് യോഗ്‌രാജ് വീണ്ടും ധോനിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.

ഞാന്‍ ഒരിക്കലും എംഎസ് ധോണിയോട് ക്ഷമിക്കില്ല. കണ്ണാടിയില്‍ അദ്ദേഹം സ്വന്തം മുഖം നോക്കണം, അദ്ദേഹം വളരെ വലിയ ക്രിക്കറ്റ് കളിക്കാരനാണ്, പക്ഷേ എന്റെ മകനെതിരെ ചെയ്തതെല്ലാം ഇപ്പോള്‍ പുറത്തുവരുന്നു; അത് ജീവിതത്തില്‍ ഒരിക്കലും പൊറുക്കാനാവില്ലന്നും ജീവിതത്തില്‍ രണ്ട് കാര്യങ്ങള്‍ ഞാന്‍ ഒരിക്കലും ചെയ്യാറില്ല. ഒന്ന് എന്നോട് എന്തെങ്കിലും തെറ്റ് ചെയ്തവരോട് ക്ഷമിക്കുക, രണ്ട് അവരെ കാണുമ്പോള്‍ ആലിംഗനം ആലിംഗനം ചെയ്യുക യോഗ്‌രാജ് കൂട്ടിച്ചേർത്തു.

ഇതാദ്യമല്ല ധോണിക്കെതിരെ യോഗ്‌രാജ് സിങ് രൂക്ഷമായി പ്രതികരിക്കുന്നത്. ധോണിയുടെ മോശം പ്രവൃത്തികള്‍ കാരണം 2024 ഐപിഎല്‍ സിഎസ്‌കെ ക്ക് നഷ്ടമായെന്ന് അദ്ദേഹം നേരത്തെ ആരോപിച്ചിരുന്നു.

Leave a Reply