അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു, അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്

അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ആഷിഖ് അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പർദ്ദ വളർത്തുന്നതുമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും പിന്തുണയുമായി എ.ഐ.വൈ.എഫ്…

അബുവിനെതിരെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ആഷിഖ് അബു സ്ത്രീസുരക്ഷ ഉയർത്തിപ്പിടിക്കുന്ന സംവിധായകൻ എ.ഐ.വൈ.എഫ്. ആഷിഖിനെതിരെ പ്രചരിപ്പിക്കുന്ന വർഗീയ വിദ്വേഷ സ്വഭാവമുള്ളതും മത സ്പർദ്ദ വളർത്തുന്നതുമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും പിന്തുണയുമായി എ.ഐ.വൈ.എഫ് രംഗത്ത്.

സിനിമാ മേഖലയിൽ നിലനിൽക്കുന്ന വിവിധ പ്രശ്നങ്ങൾ തുറന്നു പറയുകയും സ്ത്രീ സുരക്ഷയും തൊഴിലാളി ചൂഷണവും ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് നേരിന്റെ പക്ഷത്ത് നില കൊള്ളുകയും ചെയ്യുന്ന സംവിധായകനാണ് ആഷിഖ് അബു. സംഘടിതവും ആസൂത്രിതവുമായ അക്രമണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലടക്കം ചില തത്പര കക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നത് അത്യന്തം അപലപനീയമാണെന്നും, വളഞ്ഞിട്ട് അക്രമിക്കാൻ അനുവദിക്കില്ലെന്നും എ.ഐ.വൈ.എഫ്. സംസ്ഥാന എക്‌സിക്യൂട്ടിവ് പ്രസ്താവനയിൽ അറിയിച്ചു.

Leave a Reply