സർവശക്തൻമാരെ പിണറായി സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ്; അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയായി ഹേമ കമ്മിറ്റി റിപ്പോർട്ട്

മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികൾ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാഴ്ത്തിയ മി ടൂ ആരോപണങ്ങളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത നൽകിയിരിക്കുകയാണിപ്പോൾ .…

മലയാള സിനിമയെ പിടിച്ചുലച്ച ഹേമ കമ്മറ്റി റിപ്പോർട്ടിൻ്റെ അലയൊലികൾ അന്തർദേശിയ മാധ്യമങ്ങളിലും ചർച്ചയാവുന്നു. സിനിമ വ്യവസായത്തെ പ്രതിസന്ധിയിലാഴ്ത്തിയ മി ടൂ ആരോപണങ്ങളെപ്പറ്റി ലോകത്തിലെ ഏറ്റവും വലിയ മാധ്യമങ്ങളിലൊന്നായ ന്യൂയോർക്ക് ടൈംസും വാർത്ത നൽകിയിരിക്കുകയാണിപ്പോൾ . ‘മി ടൂവിൽ വിറച്ച് ദക്ഷിണേന്ത്യൻ സിനിമ’ എന്നർത്ഥം വരുന്ന തലക്കെട്ടിൽ ഓഗസ്റ്റ് 30നാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോര്‍ട്ടില്‍ സർക്കാർ കൈക്കൊണ്ട നടപടിയിൽ കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. റിപ്പോർട്ട് തടഞ്ഞുവച്ചതിലൂടെ സിനിമാ മേഖലയിലെ പണക്കാരെയും ശക്തൻമാരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങളാണ് ഉയർന്നുവരുന്നത്. അതിനെ തുടർന്ന് ഹേമ കമ്മിറ്റ റിപ്പോർട്ടിലെ ഹര്‍ജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ചു.

Leave a Reply