നടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ നടൻ സിദ്ധിഖിന് ചോദ്യം ചെയ്യുന്നത് വൈകും, സുപ്രീം കോടതിയുടെ അന്തിമ ഉത്തരവിനെ ശേഷം മതി ചോദ്യം ചെയ്യൽ എന്ന് അന്വേഷണ സംഘം. ഇതുവരെയും നടനെ നോട്ടീസ് ചെന്നിട്ടില്ലെന്ന് അഭിഭാഷകർ. ഇനിയും നടൻ സ്വമേധയാ ഹാജരായാലും ചോദ്യം ചെയേണ്ട എന്ന് തീരുമാനത്തിലാണ് പോലീസ്. ബലാത്സംഗക്കേസിൽ തത്കാലം ആശ്വാസം ലഭിച്ച നടൻ സിദ്ദിഖ് ചോദ്യം ചെയ്യലിനുള്ള നോട്ടീസിനായുള്ള കാത്തിരിപ്പിലാണ്.
നോട്ടീസ് ലഭിച്ചാൽ ആ നിമിഷം അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാനാണ് തീരുമാനം. എന്നാൽ ഇതുവരെ സിദ്ദിഖിന് നോട്ടീസൊന്നും ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ പറയുന്നു. കുറേദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം ഇന്നലെ അഭിഭാഷകന് മുന്നിൽ പ്രത്യേക്ഷപ്പെട്ട നടൻ തുടർ നിയമനടപടികളിൽ വിശദമായ ഉപദേശം തേടിയിരുന്നു.
എന്നാൽ ദൃതിപിടിച്ചുള്ള ചോദ്യം ചെയ്യൽ വേണ്ടെന്ന തീരുമാനത്തിലാണ് കേസ് അന്വേഷിക്കുന്ന സംഘം. സുപ്രിംകോടതിയിൽ നിന്ന് അന്തിമ ഉത്തരവ് വരുന്നതിന് മുൻപ് ചോദ്യം ചെയ്യൽ പൂർത്തിയാക്കിയാൽ കേസിന്റെ പുരോഗതിയിൽ പൊലിസിന് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ .
സിദ്ദിഖിന്റെ അറസ്റ്റ് അനിവാര്യമാണെന്നും കസ്റ്റഡിയിലെടുത്ത് തന്നെ ചോദ്യം ചെയ്യണമെന്നും സുപ്രിംകോടതിയെ ബോധിപ്പിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം. നടൻ സ്വമേധയാ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായാലും ചോദ്യം ചെയ്യേണ്ടെന്നാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തലും അന്തിമ ഉത്തരവിന് ശേഷം മതിയെന്ന് അന്വേഷണസംഘം തീരുമാനിച്ചിരുന്നു.
You must be logged in to post a comment Login