പുതിയ ഇരിപ്പിടത്തിലേക്ക് പി വി അൻവർ എത്തിയത് പുതിയ വേഷവിധാനത്തിൽ; സഭയിലെ താരം അൻവർ 

നിയമസഭയിലെത്തിയ എം എൽ എ പി വി അൻവറിന്റെ വേഷവിധാനമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധിക്കപെടുന്നത്. കൈയില്‍ ചുവന്ന തോര്‍ത്തും ,കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞാണ് അൻവർ എത്തിയത്. എല്‍ഡിഎഫു൦ , മുഖ്യ മന്ത്രിയുമായുള്ള പ്രശ്‌നങ്ങളിൽ…

നിയമസഭയിലെത്തിയ എം എൽ എ പി വി അൻവറിന്റെ വേഷവിധാനമാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധിക്കപെടുന്നത്. കൈയില്‍ ചുവന്ന തോര്‍ത്തും ,കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞാണ് അൻവർ എത്തിയത്. എല്‍ഡിഎഫു൦ , മുഖ്യ മന്ത്രിയുമായുള്ള പ്രശ്‌നങ്ങളിൽ കടന്ന അൻവറിന്റെ സ്ഥാനം ഭരണപക്ഷത്ത് നിന്നും മാറ്റിയിരുന്നു. അതേസമയം പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അന്‍വര്‍ ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിന് അടുത്താണ്  ഇരിക്കുന്നത്.

ജലീലിനൊപ്പ൦ എത്തിയിരുന്നു അൻവർ പിന്നീട് തന്റെ പുതിയ ഇരിപ്പിടത്തിലേക്കാണ് പോയത്. അതും പുതിയ വേഷവിധാനത്തിൽ. അതേസമയം മുഖ്യ മന്ത്രിക്ക് തൊണ്ടവേദന കാരണം കഴിഞ്ഞ ദിവസം അടിയന്തര പ്രമേയത്തിന് എത്താൻ കഴിഞ്ഞിരുന്നില്ല, ഇന്നും അദ്ദേഹം സഭയിലേക്ക് എത്തുമോ എന്ന കാര്യത്തിൽ വ്യക്തത ഇല്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഇന്ന് സഭയിൽ പ്രതിപക്ഷം തൃശൂർ പൂരം കലക്കലിനെ കുറിച്ചും, എ ഡി ജി പി അജിത്‌കുമാർ പ്രശ്നവും ഉന്നയിക്കും.

Leave a Reply