ജമ്മു കാശ്മീരിൽ ഭരണ ഘടനയുടെ അന്തസത്ത ബി ജെ പി പുനഃസ്ഥാപിച്ചു; കാശ്‌മീർ കത്തുമെന്ന് പറഞ്ഞു എന്നാൽ ഇപ്പോൾ സ്നേഹം വിടർന്നരിക്കുന്നു, നരേന്ദ്ര മോദി 

ജമ്മു കാശ്മീരിൽ ഭരണ ഘടനയുടെ അന്തസത്ത ബി ജെ പി പുനഃസ്ഥാപിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.…

ജമ്മു കാശ്മീരിൽ ഭരണ ഘടനയുടെ അന്തസത്ത ബി ജെ പി പുനഃസ്ഥാപിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി, ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെആണ് അദ്ദേഹത്തിന്റെ ഈ വാക്കുകൾ.  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോൾ കശ്മീർ കത്തുമെന്ന് ചിലർ പറഞ്ഞു , എന്നാൽ ഇപ്പോൾ  സ്നേഹം വിടർന്നിരിക്കുന്നു മോദി പറയുന്നു.

കശ്മീരിലെ വിജയത്തിൽ നാഷണൽ കോൺഫറൻസിനെ പ്രത്യേകം  അഭിനന്ദിക്കുന്നു, അതുപോലെ ഇവിടെ ഏറ്റവും കൂടുതൽ വോട്ട് ശതമാനം ലഭിച്ചത് ബിജെപിക്ക് ആണ് എന്നും അദ്ദേഹം വ്യക്തമാക്കിയത്. കോൺഗ്രസ് ഒറ്റക്ക് നിന്ന് മത്സരിച്ചു തോറ്റുവെന്നും, ഒരു ഇത്തിൾകണ്ണി പാർട്ടിയാണ് കോൺഗ്രസ് എന്നും അദേഹം പറഞ്ഞു.

സഖ്യകക്ഷികളുടെ കനിവിൽ ജീവിക്കുകയാണ് കോൺഗ്രസ് പാർട്ടി. ലോക് സഭയിൽ കൂടുതൽ സീറ്റിലും വിജയിച്ചത് സഖ്യകക്ഷികളുടെ സഹായത്തിലാണ്, എന്നും അദ്ദേഹം കോൺഗ്രസിന് വിമർശിച്ചു, കൂടാതെ അദ്ദേഹം പറയുന്നത് ബി ജെ പി പാർട്ടി വികസിത ഭാരതത്തിനു വേണ്ടിയാണ് ശ്രമിക്കുന്നതും എന്നുമാണ്.ഹരിയാനയിലെ കർഷകർക്ക് കൂടുതൽ ഗുണം ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.

Leave a Reply