ഒരു പ്രിയദർശൻ സിനിമ പോലെയാണ് കോൺഗ്രസിന്റെ കാര്യങ്ങൾ. രാഹുൽ മാങ്കൂട്ടത്തിൽ ജയിക്കണമെന്ന് കെ മുരളീധരന് ആഗ്രഹമില്ല പദ്‌മജ വേണുഗോപാൽ പറയുന്നു. താൻ എപ്പോഴായാലും കോൺഗ്രസ് വിടേണ്ട ആളായിരുന്നു. വടകരയിൽ ഷാഫിയെ നിറുത്തിയത് കെ സി വേണുഗോപാലിന് വേണ്ടി പദ്മജ പറയുന്നു. കെ സി വേണുഗോപാലിന് ആലപ്പുഴയിൽ ജയിക്കാൻ വേണ്ടിയാണ് അത്തരമൊരു നീക്കം നടത്തിയത്. അന്നത്തെ ഡീലിന്‍റെ ഭാഗമായാണിപ്പോള്‍ പാലക്കാട് രാഹുലിനെ നിര്‍ത്തിയത് പദ്‌മജ വേണുഗോപാൽ പറയുന്നു.
ഷാഫിയ്ക്ക് അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് മന്ത്രിയാകാൻ ആയിരുന്നു താത്പര്യം. മുരളിയെ തൃശൂർ കൊണ്ടു വന്നു ചതിച്ചു. രാഹുല്‍ സരിനോട് ചെയ്ത പോലെ ഞാൻ എതിരാളിയോട് ചെയ്യില്ലന്നും പദ്മജ പറയുന്നു. കെ. മുരളീധരൻ പാലക്കാട് പ്രചാരണത്തിന് എത്തുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ല. സ്വന്തം അമ്മയെ മോശമായി പറഞ്ഞ രാഹുലിന് വേണ്ടി മുരളിയ്ക്ക് അങ്ങനെ പ്രവർത്തിക്കാൻ പറ്റില്ല. രാഹുല്‍ ജയിക്കണമെന്ന് മുരളി ആഗ്രഹിക്കുന്നില്ല. നന്ദികെട്ട കോണ്‍ഗ്രസുകാർ കാരണമാണ് അമ്മ നേരത്തെ മരിച്ചത് പദ്‌മജ വേണുഗോപാൽ പറയുന്നു.