ബി ജെ പി പാർട്ടിക്കെതിരെയും, ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാറിനെതിരെയും പരസ്യ പ്രതികരണം നടത്തിയ സന്ദീപ് വാര്യർക്കെതിരെ ഇപ്പോൾ തിരക്കിട്ട നടപടി ഉണ്ടാകില്ല എന്ന് ബി ജെ പി അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പു വരെ നടപടി എടുക്കേണ്ടതില്ലെന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറയുന്നു. ബി ജെ പി യുടെ ഓൺലൈൻ യോഗത്തിൽ പാർട്ടി സന്ദീപിനെതിരെ നടപടി വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ തിടുക്കപ്പെട്ടിട്ടില്ല എന്നും സുരേന്ദ്രൻ പറഞ്ഞു.
സന്ദീപിനെതിരെ തിരക്കിട്ട് നടപടിയുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. എവിടെ വരെ പോകും എന്ന് നോക്കട്ടെ. കാത്തിരുന്നു കാണാമെന്നും സുരേന്ദ്രൻ പറയുന്നു. സന്ദീപിന്റെ പ്രതികരണം ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വീട്ടിലെ മരണകാര്യങ്ങൾ വരെ രാഷ്ട്രീയത്തിനായി സന്ദീപ് ഉപയോഗിക്കുന്നു എന്നും സുരേന്ദ്രൻ ആരോപിച്ചു.കൂടാതെ ഇപ്പോൾ തെരെഞ്ഞെടുപ്പ് സമയത്ത് ഇങ്ങനൊരു പ്രതികരണം സന്ദീപ് നടത്തിയത് ശരിയായില്ലെന്നും സുരേന്ദ്രൻ പറയുന്നു.ഇതുപോലെ ഇനിയും പലതും പുറത്തുവരും. ഇതുമായി ബന്ധപ്പെട്ട് അടിയന്തര യോഗം ചേർന്നിട്ടില്ലെന്നും എംബി രാജേഷ് സിപിഎമ്മിലെ കൊഴിഞ്ഞുപോക്ക് തടയട്ടെ എന്നും സുരേന്ദ്രൻ പറഞ്ഞു. അതേസമയം, സന്ദീപ് വാര്യരുടെ ആരോപണങ്ങളിൽ സി കൃഷ്ണകുമാർ മറുപടി പറയുമെന്ന് ബിജെപി ദേശീയ കൗൺസിൽ എൻ. ശിവരാജൻ പറയുന്നു.