ഉമ തോമസ് എംഎൽഎയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ

കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ഇടയിൽ ആണ് ഉമ തോമസ് എംഎൽഎ ക്ക് പരിക്കേറ്റത് .കൊച്ചി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്ന എംഎൽഎക്ക് വേണ്ടത്ര സുരക്ഷ ഏർപെടുത്തിയിരുന്നില്ല .അതു മാത്രമല്ല ഉമ…

കലൂർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിക്ക് ഇടയിൽ ആണ് ഉമ തോമസ് എംഎൽഎ ക്ക് പരിക്കേറ്റത് .കൊച്ചി സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയിരുന്ന എംഎൽഎക്ക് വേണ്ടത്ര സുരക്ഷ ഏർപെടുത്തിയിരുന്നില്ല .അതു മാത്രമല്ല ഉമ തോമസ് എംഎൽഎക്ക് സാരമായി പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു .സംഭവത്തിൽ പാലാരിവട്ടം പോലീസ് കേസ് എടുത്തിരിക്കുകയാണ് .

ഗുരുതര വീഴ്ചകളാണ് കലൂർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മൃദഗ നാദം പരിപാടിയുടെ സംഘാടകർക്ക് എതിരെ ഉയർന്നിരിക്കുന്നത് .നിലവിൽ എം എൽ എ ഉമാ തോമസ്ൻറെ നില പ്രതീക്ഷ നൽകുന്നതാണെന്നും ,നേരിയ ശബ്ദത്തിൽ ഹാപ്പി ന്യു ഇയർ പറഞ്ഞെന്നും ഡോക്ടർമാർ മാധ്യമങ്ങളെ അറിയിച്ചു .വളരെ ഗുരുതരാവസ്ഥയിൽ നിന്നുമാണ് ഇത്തരം ഒരു പുരോഗതി ഉണ്ടായത് .കഴിഞ്ഞ ദിവസമാണ് എംഎൽഎ കൈ കാലുകൾ ചലിപ്പിച്ച് ഡോക്ടർമാരോട് മറുപടി പറഞ്ഞിരുന്നത് .സംഭവത്തിൽ ഹൈ കോടതി പരിപാടിയുടെ സംഘാടകരായ മൃദഗ വിഷൻറെയും ഓസ്കാർ ഇവന്റസിന്റെയും അംഗങ്ങളോട് കിഴടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട് .

Leave a Reply