പിപിഇ കിറ്റ് അഴിമതിയിൽ ന്യായീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാതിരിക്കാൻ അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങൾ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥ ഉണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് കാലത്ത് ജീവൻ രക്ഷാ ഉപകരണങ്ങൾക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തിൽ പലതും നമ്മൾ നിർബന്ധിതരായി. കണക്കുകൾ കൂട്ടി വച്ച് വിലയിരുത്തിയാൽ കോവിഡ് കാലത്തെ കണക്കും ഇന്നത്തെ നിരക്കും ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്ക്ക് നൽകിയ കമ്പനി പകുതി എണ്ണം മാത്രമേ നൽകിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നൽകാൻ അവർക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പർച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് പറഞ്ഞ ആരോപണം പരിശോധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിപിഇ കിറ്റിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
PPE കിറ്റ് അഴിമതി ആരോപണത്തിൽ മുൻ ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണെന്ന് വി.ഡി സതീശൻ. 1550 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങാന്‍ സര്‍ക്കാര്‍ ഉത്തരവ് നല്‍കുന്നതിന്റെ തലേദിവസം അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം 550 രൂപ നിരക്കില്‍ 25,000 പിപിഇ കിറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞിരുന്നതായി വി ഡി സതീശൻ. കമ്പനി സർക്കാരിനു നൽകിയ കത്ത് പുറത്തുവിട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് സതീശൻ ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ജീവനു വരെ ഭീഷണി ഉയര്‍ത്തുന്ന തരത്തിലേക്ക് ഈ അഴിമതി മാറിയെന്നും സതീശൻ പറഞ്ഞു. കൊലക്കുറ്റത്തിനു സമാനമായ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തതെന്നും ഇതിന് സർക്കാർ പറയണമെന്നും സതീശൻ ആരോപിച്ചു.