സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ദുരൂഹത നീളുന്നു. സെയ്ഫ് അലി ഖാനെ പ്രവേശിപ്പിച്ച ലീലാവതി ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് 1 മണിക്കൂറും 41 മിനിറ്റും കഴിഞ്ഞതിന് ശേഷമാണ് നടനെ ആശുപത്രിയിലെത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ 4.11നാണ് ലീലാവതി ആശുപത്രിയിൽ സെയ്ഫിനെ പ്രവേശിപ്പിക്കുന്നത്. ഏകദേശം 2.30നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
ഇത്രയും സുരക്ഷിതമായ വീടിനുള്ളില്‍ ഒരു മോഷ്ടാവിന് എങ്ങനെ കടക്കാന്‍ കഴിയും എന്നതില്‍ തുടങ്ങി, ഇത്രയും മാരകമായി പരിക്കേറ്റ ഒരാള്‍ക്ക് ആറുദിവസത്തിനുള്ളിൽ എങ്ങനെ ഊര്‍ജസ്വലനായി ആശുപത്രി വിടാൻ കഴിയും തുടങ്ങി നിരവധി ചോദ്യങ്ങളാണ് നടനെതിരെ ഉയരുന്നത്. സെയ്ഫ് അലി ഖാനെ ആശുപത്രിയിൽ എത്തിച്ചതിലും വ്യത്യസ്തമായ റിപ്പോർട്ടുകളാണ് ആദ്യദിനം മുതൽ പ്രചരിച്ചിരുന്നത്. സെയ്ഫ് തന്റെ 8 വയസ്സുള്ള മകൻ തൈമൂർ അലി ഖാനൊപ്പം ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലെത്തിയതെന്ന് ഡോക്ടർമാരിൽ ഒരാൾ നേരത്തെ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പുലര്‍ച്ചെ 2.30-ന് സെയ്ഫിന്റെ വീടിനടുത്തുകൂടി പോകുമ്പോഴാണ് അദ്ദേഹത്തിന്റെ ഗേറ്റിന് പുറത്തുനിന്നുള്ള വിളികേട്ടത്. അങ്ങോട്ടുചെന്ന് പരിക്കേറ്റ ആളെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നെന്നുമാണ് ഓട്ടോ ഡ്രൈവര്‍ റാണ പറയുന്നത്. എത്രസമയംകൊണ്ട് ആശുപത്രിയില്‍ എത്തുമെന്നാണ് ആ സമയത്തു പരിക്കേറ്റയാൾ തിരക്കിയത്. സെയ്ഫിന്റെ വീട്ടില്‍നിന്ന് ലീലാവതി ആശുപത്രിയിലേക്ക് ഏകദേശം 10-15 മിനിറ്റ് യാത്രയാണുള്ളത്. എന്നാൽ അത് സെയ്ഫ് അലി ഖാൻ ആയിരുന്നുവെന്ന് തനിക്കു മനസിലായില്ലന്നും ഡ്രൈവർ പറഞ്ഞു.
എന്നാല്‍, ആശുപത്രി രജിസ്റ്ററിൽ സെയ്ഫിനെ പ്രവേശിപ്പിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് അനുസരിച്ച്, ആക്രമിക്കപ്പെട്ട് രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് സെയ്ഫ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നതാണ് പുതിയ വിവാദത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതൊന്നുമല്ല ആക്രമണം നാടകമാണെന്ന മഹാരാഷ്ട്ര കാബിനറ്റ് മന്ത്രി നിതേഷ് റാണെയുടെയും ശിവസേനാ നേതാവ് സഞ്ജയ് നിരുപമിന്റെയും വാദം ശരിവെക്കുന്നതാണ് ഈ റിപ്പോർട്ടുകൾ. അതേസമയം, കേസില്‍ അറസ്റ്റിലായ പ്രതി ഇസ്ലാം ഷെഹ്‌സാദിനെ പോലീസ് വെള്ളിയാഴ്ച മുംബൈ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളുടെ കസ്റ്റഡി കാലയളവ് ജനുവരി 29 വരെ നീട്ടിയിട്ടുണ്ട്.