ഡൽഹിയിൽ നിയമസഭ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നാളെ. പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചു. 70 മണ്ഡലങ്ങളിൽ ആണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്. ആകെ 13,033 ബൂത്തുകളിലായി 1.55 കോടി വോട്ടർമാരാണ് ഡൽഹിയിലുള്ളത്. വീറും വാാശിയും നിറഞ്ഞതായിരുന്നു ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണം. മൂന്നാം വട്ടവും അധികാരത്തില്‍ എത്താന്‍ ആം ആദ്മി പാര്‍ട്ടിയും പിടിച്ചെടുക്കാന്‍ ബിജെപിയും ശക്തമായ പോരാട്ടത്തിലാണ്.
നാളെ രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിക്കും. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ വൻ വിജയം നേടാനുറച്ചാണ് ബിജെപി രംഗത്തുള്ളത്. മറുവശത്ത് ഭരണം നിലനിർത്താൻ എഎപിയും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പേരിനാണെങ്കിലും കോൺഗ്രസും മത്സര രംഗത്തുണ്ട്. വോട്ടെണ്ണൽ ഫെബ്രുവരി എട്ടിന് നടക്കും. 150 കമ്പനി അർധസേനകളെയും 30,000 പോലീസിനെയുമാണ് തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. മാതൃകാ പെരുമാറ്റച്ചട്ടലംഘനത്തിന് ഇതുവരെ 1049 കേസെടുത്തതായി പോലീസ് അറിയിച്ചു.