സമരത്തിന് പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു പോകണം, ആലപ്പുഴയിലെ സിഐടിയു ആശാഗ്രൂപ്പിൽ ഭീഷണി ശബ്ദസന്ദേശവും അധിക്ഷേപവും

സമരത്തിന് പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു പോകണം. ആലപ്പുഴയിലെ സിഐടിയു ആശാഗ്രൂപ്പിൽ ഭീഷണി ശബ്ദസന്ദേശവും അധിക്ഷേപവും. എല്ലാം നേടി തന്നത് സിഐടിയു ആണെന്നും സന്ദേശം അവകാശപ്പെടുന്നു. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി സമരം…

സമരത്തിന് പോകുന്നവർ യൂണിയനിൽ നിന്ന് രാജിവച്ചു പോകണം. ആലപ്പുഴയിലെ സിഐടിയു ആശാഗ്രൂപ്പിൽ ഭീഷണി ശബ്ദസന്ദേശവും അധിക്ഷേപവും. എല്ലാം നേടി തന്നത് സിഐടിയു ആണെന്നും സന്ദേശം അവകാശപ്പെടുന്നു. സമരം ചെയ്ത് പറഞ്ഞ കാര്യങ്ങൾ നേടി സമരം അവസാനിപ്പിച്ച് എത്തിയപ്പോഴാണ് ഇവർ സമരവുമായി വന്നത് എന്നും സന്ദേശത്തിൽ പറയുന്നു. ആശാ വര്‍ക്കര്‍മാരുടെ സമരത്തെ അപഹസിച്ച് സിപിഎമ്മിന്റെ നേതാക്കള്‍ പലരും അപഹസിച്ചു.

അതേസമയം ആശവർക്കേഴ്സിന്റെ സമരത്തിൽ സർക്കാരിനെ വിമർശിച്ച് സിപിഐ നേതാവ് കെ കെ ശിവരാമൻ. സർക്കാരിന് വേണ്ടപ്പെട്ടവർക്ക് ലക്ഷങ്ങൾ വാരിക്കോരി നൽകുന്നു. ആശാവർക്കേഴ്സിന് ശകാരവർഷമാണെന്നും കെ കെ ശിവരാമൻ വിർമശിക്കുന്നു.

കെ കെ ശിവരാമൻറെ ഫേസ്ബുക്ക് പോസ്റ്റ്

സമരം ചെയ്യുന്ന ആശാവർക്കർമാർക്ക് എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അന്ത്യശാസന നൽകി കഴിഞ്ഞു ഉടൻ ജോലിയിൽ പ്രവേശിക്കണം ഇല്ലെങ്കിൽ ഫലം വ്യക്തം, ജോലിയിൽ നിന്ന് പിരിച്ചുവിടും. ആശാവർക്കർമാരുടെ വേതനം 7000 രൂപയാണ്. അതിത്തിരി വർദ്ധിപ്പിക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. സർക്കാർ കണ്ണുതുറക്കാതെ ദൈവമായി മാറിയപ്പോഴാണ് തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുന്നിൽ സമരം ആരംഭിക്കാൻ അവർ നിർബന്ധിതരായത്. സമരത്തെ എങ്ങനെയൊക്കെയാണ് രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചത്. മൂന്നാറിൽ നടന്ന പെൺകൾ ഒരുമൈ സമരത്തോട് ചിലർ വിശേഷിപ്പിച്ചു . പക്ഷേ അവർ മറന്നുപോയ ഒരു കാര്യമുണ്ട് പെൺകൾ ഒരുമൈ സമരത്തിൽ പങ്കെടുത്തവർ സിഐടിയു, എഐടിയുസി, ഐഎൻടിയുസി, അംഗങ്ങളുടെ കുടുംബത്തിലെ സ്ത്രീകളുമായിരുന്നു.

Leave a Reply