വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്; ഷെമിയുടെ ആരോഗ്യനിലയിൽ പുരോഗതി

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍. ചോദ്യത്തോട് പ്രതികരിച്ചതായും സംസാരിക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും…

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ഡോക്ടര്‍മാര്‍. ചോദ്യത്തോട് പ്രതികരിച്ചതായും സംസാരിക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചിട്ടില്ല. ഷെമിയുടെ താടിയെല്ലും തലയോട്ടിയും പൊട്ടിയിട്ടുണ്ടെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസ് എത്തിയിരുന്നെങ്കിലും ഷെമി മയക്കത്തിലായിരുന്നതിനാല്‍ മൊഴിയെടുക്കല്‍ നടന്നിരുന്നില്ല. ഇന്ന് പൊലീസ് എത്തുകയാണെങ്കില്‍ നോക്കാമെന്നും ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ വ്യക്തമാക്കി.

ബന്ധുക്കളെ ഒക്കെ അന്വേഷിക്കുന്നുണ്ട്. മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും മാറ്റമില്ലാതെ തുടരുന്നുണ്ട്. വേദനയുടെയും മരുന്നിന്റെയും മറ്റും കാര്യങ്ങള്‍ ആണ് സംസാരിക്കുന്നതെന്നും ഡോക്ടർ പറഞ്ഞു. അതേസമയം വെഞ്ഞാറമൂടിൽ അഫാൻ കൊലപ്പെടുത്തിയ ഫർസാനയുടെ മരണത്തിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. വീട്ടിൽ നിന്നിറങ്ങി അഫാനെ കാണാനെത്തുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. ഫർസാനയുടെ കുടുംബത്തിൻ്റെ മൊഴി എടുക്കുകയാണ് പൊലീസ്.

Leave a Reply