കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രസ്താവന തള്ളി ആർഎസ്എസ്. രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖാർഗെ പറഞ്ഞിരുന്നു. ഖാർഗെ മുൻ അനുഭവങ്ങളിൽനിന്നും പഠിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പ്രതികരിച്ചു.
നിരോധിക്കാൻ തക്കതായ കാരണം വേണം. രാജ്യത്തെ സുരക്ഷ ഉറപ്പാക്കാനും സംസ്കാരത്തെ സംരക്ഷിക്കാനുമാണ് ആർഎസ്എസ് പ്രവർത്തിക്കുന്നത്. മൂന്ന് തവണ നിരോധിക്കാൻ നോക്കിയിട്ടും ജനങ്ങളും കോടതിയും വിധിയെഴുതി.
ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നും സമൂഹം ആർഎസ്എസിനെ സമൂഹം അംഗീകരിച്ചെന്നും ദത്താത്രേയ ഹൊസബലേ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വാർത്തസമ്മേളനത്തിൽ രാജ്യത്ത് ആർഎസ്എസിനെ നിരോധിക്കണമെന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞത്. രാജ്യത്തെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ആർഎസ്എസും ബിജെപിയുമാണെന്നും ഖാർഗെ പറഞ്ഞു.



