മുതലാളിമാരുടെ വക്താവെന്ന് നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം അംബാനി ആയാലും അദാനിയായാലും ആരായാലും അവരെ ആരാധിക്കണം:അൽഫോൻസ് കണ്ണന്താനം

അംബാനിയും അദാനി യെയും ആരാധിക്കണമെന്ന് എംപി അൽഫോൻസ് കണ്ണന്താനം രാജ്യസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തൊഴിലില്ലായ്മയെ ചൊല്ലി സംവാദം നടക്കുന്നതിനിടയിൽ ആയിരുന്നു എംപി അൽഫോൻസ് കണ്ണന്താനത്തിന്റെ ഇത്തരത്തിലുള്ള പ്രതികരണം.

കേന്ദ്ര ബജറ്റിൽ മേലുള്ള ചർച്ചയിൽ പങ്കെടുത്ത അൽഫോൻസ് കണ്ണന്താനം പറഞ്ഞത് ഇങ്ങനെ.

“മുതലാളിമാരുടെ വക്താവെന്ന് നിങ്ങള്‍ക്ക് എന്നെ കുറ്റപ്പെടുത്താം. ഈ രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച ആളുകള്‍. അവരുടെ പേരുകള്‍ ഞാന്‍ പറയട്ടെ. അത് റിലയന്‍സ് ആയാലും അംബാനി ആയാലും അദാനിയായാലും ആരായാലും അവരെ ആരാധിക്കണം. കാരണം അവര്‍ ജോലി നല്‍കുന്നു. ഈ രാജ്യത്ത് നിക്ഷേപം നടത്തുന്ന ഓരോ വ്യവസായിയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. അവരെ ബഹുമാനിക്കേണ്ടതുണ്ട്”

അംബാനിയും അദാനി യും പോലുള്ള വ്യവസായികൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന അതുകൊണ്ടാണ് അവരെ ആരാധിക്കണമെന്ന് ബിജെപിയുടെ എംപിയായ അൽഫോൻസ് കണ്ണന്താനം പറഞ്ഞത്.

പ്രതിപക്ഷം ആരോപിച്ചത് രാജ്യത്തെ തൊഴിലില്ലായ്മ വളരുന്നു എന്നാണ് രാജ്യത്ത് വരുമാന അസമത്വം സർക്കാരിൻറെ നയങ്ങൾ കാരണം വർദ്ധിക്കുന്നു എന്നും പ്രതിപക്ഷം വിമർശിച്ചു.

മുൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ആഗോള അസമത്വം എന്നത് വസ്തുതയാണ് എന്ന് മറുപടി പറയുകയും ചെയ്തു രണ്ടുപേരുടെ സ്വത്ത് രാജ്യത്ത് വർദ്ധിച്ചു എന്നാണ് പ്രതിപക്ഷം വാധിക്കുന്നതെന്നും അൽഫോൺസ് കണ്ണന്താനം കൂട്ടിച്ചേർത്തു.

Related posts