ലോകകപ്പിന് ആവേശം പകരാൻ തലൈവരുണ്ടാകും!!! രജനികാന്തിന് ഗോൾഡൻ ടിക്കറ്റ് നൽകി ബിസിസിഐ

ഒക്ടോബർ അഞ്ചിന് ആരംഭിക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൻറെ വിശിഷ്ട അതിഥിയായി പങ്കെടുക്കുന്നത് തമിഴകത്തിന്റെ സൂപ്പർസ്റ്റാർ രജനികാന്ത്. ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് രജനികാന്തിന് കഴിഞ്ഞദിവസമായിരുന്നു ബി സി സി ഐ സെക്രട്ടറി സമ്മാനിച്ചത്. ലോകകപ്പിന്റെ പ്രചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് സിനിമാ മേഖലയിൽ നിന്നും രജനികാന്തിനെ തെരഞ്ഞെടുത്തത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ട് കാണാൻ ഗോൾഡൻ ടിക്കറ്റിലൂടെ രജനികാന്തിന് ഇനി സാധിക്കും. ചലച്ചിത്ര ലോകത്തിനും അപ്പുറമുള്ള ഒരു പ്രതിഭാസമാണ് രജനികാന്ത് എന്ന് വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ബി സി സി ഐ എക്സ് അക്കൗണ്ടിലൂടെ ടിക്കറ്റ് നൽകിയ വാർത്ത അറിയിച്ചത്. വ്യക്തിപ്രഭാവത്തിന്റെ കാര്യത്തിലും അഭിനയത്തിന്റെ കാര്യത്തിലുമുള്ള മൂർത്തീ ഭാവമാണ് രജനികാന്തെന്നു ബിസിസിഐ സെക്രട്ടറി അറിയിച്ചു. 2023ലെ ലോകകപ്പിലെ വിശിഷ്ട അതിഥിയായി തലൈവരുടെ അനുഗ്രഹം…

Read More

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍

ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍ എത്തി. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കന്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു കൊണ്ടാണ് ഫൈനലിൽ കടന്നത്. ഫൈനലില്‍ പ്രഗ്നാനന്ദയ്ക്ക് എതിരാളിയാകുന്നത് മാഗ്നസല്‍ കാള്‍സനാണ്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ പ്രഗ്നാനന്ദ മാത്രമാണ് നിലവിൽ ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തെ തോൽപ്പിച്ചിരുന്നു. 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടവും ഇനി പ്രഗ്നാനന്ദയുടെ പേരിലാണ് m 2022 ഫെബ്രുവരിയില്‍ നടന്ന എയര്‍തിങ്സ് മാസ്റ്റേഴ്സ് റാപിഡ് ടൂര്‍ണമെന്റില്‍ കാള്‍സണെ പരാജയപ്പെടുത്തിയതോടെയാണ് പ്രഗ്നാനന്ദ ലോകമെമ്പാടും ശ്രദ്ധ നേടിയത്. മയാമിയില്‍ നടന്ന എഫ് ടി എക്സ് ക്രിപ്റ്റോ കപ്പ് 2022ലെ ഏറ്റവും അവസാന റൗണ്ടില്‍ കാള്‍സനെതിരെ  മൂന്ന് വിജയങ്ങളോടെ 15 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. വെറും 10…

Read More

ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം

ബാര്‍ബഡോസ്: ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഇന്ത്യക്ക് അഞ്ച് വിക്കറ്റിന്‍റെ ജയം. 115 റണ്‍സ് വിജയലക്ഷ്യം 5 വിക്കറ്റ് നഷ്ടപ്പെടുത്തി 22.5 ഓവറിലാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ബൗളിംഗില്‍ മൂന്ന് ഓവറില്‍ 6 റണ്‍സിന് നാല് വിക്കറ്റുമായി കുല്‍ദീപ് യാദവ് തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ 46 പന്തില്‍ 52 റണ്‍സുമായി ഇഷാന്‍ കിഷന്‍ താരമായി. റണ്‍മെഷീന്‍ വിരാട് കോലി ക്രീസിലിറങ്ങാതിരുന്നപ്പോള്‍ ഓപ്പണറും നായകനുമായ രോഹിത് ശർമ്മ ഏഴാമനായാണ് ക്രീസിലെത്തിയത്. മറ്റ് താരങ്ങള്‍ക്ക് ബാറ്റിംഗിന് അവസരം കൊടുക്കുകയായിരുന്നു ഇരുവരും. എന്നാല്‍ ഈ പരീക്ഷണം പാളാതെ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസിനെ 23 ഓവറില്‍ 114 റണ്‍സില്‍ തളയ്‌ക്കുകയായിരുന്നു ഇന്ത്യന്‍ ബൗളിംഗ് നിര. ടീം ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലും രവീന്ദ്ര ജഡേജ മൂന്നും ഹാര്‍ദിക് പാണ്ഡ്യയും മുകേഷ് കുമാറും ഷര്‍ദുല്‍ താക്കൂറും ഓരോ…

Read More

അന്താരാഷ്ട്ര ഫുട്ബോൾ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ

അന്താരാഷ്ട്ര ഫുട്ബോൾ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇന്ത്യ. ന്യൂസിലാൻ്റിനെയും ലെബനോനെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ പുതിയ നേട്ടം. 2018 ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ എത്തുന്നത്. ഫിഫ പുറത്തുവിട്ട പുതിയ റാങ്കിങ്ങിലാണ് ഇന്ത്യയുടെ ഈ നേട്ടം. 2019 ഫെബ്രുവരിയിൽ 97-ാം സ്ഥാനത്ത് എത്തിയതാണ് റാങ്കിങ്ങിൽ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. പിന്നീട് റാങ്കിങ്ങിൽ പിന്നോട്ട് പോകുകയായിരുന്നു ഇന്ത്യ. കോച്ച് ഇ​ഗോർ സ്റ്റീമാക്കിൻ്റെ കീഴിൽ സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. 2023 ലെ ഇൻ്റർകോൻ്റിനൽ കപ്പ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. പിന്നാലെ സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ ഇടം പിടിച്ചു. തുടർച്ചയായ എട്ട് മത്സരങ്ങളിൽ ക്ലീൻ ചിറ്റ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. ഇതിന് പിന്നാലെയാണ് ഫിഫ റാങ്കിങ്ങിലും ഇന്ത്യയ്ക്ക് മുന്നേറ്റം ഉണ്ടായിരിക്കുന്നത്. ലോകചാമ്പ്യന്മാരായ അർജൻ്റീന പുതിയ റാങ്കിങ്ങിലും ഒന്നാമത്. റണ്ണറപ്പായ ഫ്രാൻസ്…

Read More

പോർഷെയുടെ സ്പോർട്സ് കാർ കരേര സ്വന്തമാക്കി മമ്ത മോഹൻദാസ്

മികച്ച കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് മംമ്ത മോഹൻദാസ്. മലയാള സിനിമയിലെ നടൻമാരും നടിമാരും എല്ലാവരും വാഹനപ്രേമികൾ ആണ്. അതുപോലെതന്നെ വാഹനങ്ങളുടെ യാത്രകളോട് ഏറെ താല്പര്യം ഉള്ള വ്യക്തിയാണ് നടി മമ്ത മോഹൻദാസ്. ബിഎംഡബ്ല്യുവിലോ ബെൻസിലോ ഇന്നോവയിലോ ഒതുങ്ങാതെ തൻറെ വാഹന പ്രേമത്തിൽ വളരെയധികം വ്യത്യസ്തയാവുകയാണ് മമ്ത മോഹൻദാസ് . പോർഷെയുടെ സ്പോർട്സ് കാർ 911 കരേര എസ് ആണ് പുതിയതായി സ്വന്തമാക്കിയ താരത്തിൻറെ ഇഷ്ടം വാഹനം. കൊച്ചിയിലെ ഡീലർഷിപ്പിൽ നിന്നാണ് 1.84 കോടി രൂപ എക്സ് ഷോറൂം വില വരുന്ന മഞ്ഞ നിറത്തിലുള്ള കരേര മംമ്ത വാങ്ങിയത് . സോഷ്യൽ മീഡിയയിലൂടെ മിക്കപ്പോഴും ഡ്രൈവിംഗ് ചെയ്യുന്ന പല വീഡിയോകളും താരം പങ്കു വച്ചിട്ടുണ്ട് . ഹാർലി ഡേവിഡ്സൺ ബൈക്ക് ഓടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. പോർഷെയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് 911 കരേര…

Read More

പ്രത്യേകം തയ്യാറാക്കിയ ദേശീയഗാനം, നിഷ്പക്ഷ പതാക : ഒളിമ്പിക്സിൽ  15 സ്വർണം സ്വന്തമാക്കിയ ആർ ഒ സി ആരാണ്?

സ്വന്തം രാജ്യത്തിന്‍റെ പതാകക്ക് കീഴില്‍ അണിനിരക്കാൻ സാധിക്കാതെ ടോക്യോയില്‍ നിരാശയോടെ  റഷ്യന്‍ താരങ്ങള്‍ മത്സരിക്കുന്നത് മറ്റൊരു പേരിലാണ്. മത്സരം ഒന്നോടൊന്നു മുറുകുമ്പോൾ   വിജയിക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റ് വായിക്കുമ്പോൾ ലോകമെമ്പാടും ആർ ഒസിയുടെ പേരും വായിച്ചു കാണും. ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെ വിലക്കിനെ തുടർന്ന് ആണ് റഷ്യന്‍ താരങ്ങൾ ആർ ഓ സി യുടെ കീഴിൽ മത്സരിക്കുന്നത്. ഈ ദുര്‍ഗതി ഇവർക്ക് സംഭവിക്കാൻ കാരണമായത്  2019 വർഷത്തിലാണ് .ലോക ഉത്തേജകമരുന്ന് ഏജന്‍സിയായ വാഡ റഷ്യക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തി. രാജ്യത്തെ കായിക താരങ്ങളുടെ ഉത്തേജക മരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട  രേഖകളില്‍ കൃത്രിമം കാട്ടിയതിനാണ് റഷ്യക്ക് ഈ ഗതി സംഭവിച്ചത്. റഷ്യന്‍ ഒളിമ്പിക് കമ്മിറ്റി എന്നതാണ് ആർ ഒ സി യുടെ  യഥാർത്ഥരൂപം. വിലക്ക് നിലനില്‍ക്കുന്ന ഇകാലയളവില്‍ പ്രധാന ചാമ്പ്യന്‍ഷിപ്പുകളില്‍  താരങ്ങള്‍ മത്സരിച്ചിട്ടില്ല.പക്ഷെ വ്യക്തിപരമായ പരിശോധനയില്‍ ഉത്തേജക മരുന്നുമായി …

Read More

കൈകൂപ്പി മാപ്പു പറഞ്ഞ് ഹാര്‍ദ്ദിക്; അമ്പരന്ന് രോഹിത്തും കോഹ്‌ലിയും

നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഏകദിന പരമ്പരയും സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തില്‍ 7 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ പോലും ഫീല്‍ഡിംഗില്‍ വീഴ്ചവരുത്തുന്ന ഇന്ത്യന്‍ താരങ്ങളെ കാണാനായി. നിരവധി ക്യാച്ചുകളാണ് ഇന്ത്യന്‍ താരങ്ങള്‍ കൈവിട്ടു കളഞ്ഞത്. ഇന്ത്യയുടെ സൂപ്പര്‍ ഫീല്‍ഡറായ ഹാദ്ദിക് പാണ്ഡ്യയ്ക്ക് പോലും ഇന്നലെ പിഴച്ചു രണ്ട് അനായാസ ക്യാച്ചുകളാണ് ഇന്നലെ ഹാര്‍ദ്ദിക് പാഴാക്കിയത്. ഏറെ അപകടകാരിയ ബെന്‍ സ്റ്റോക്‌സിന്റേതായിരുന്നു ഇതിലൊന്ന്. ഹാര്‍ദ്ദിക് അനായാസമായിരുന്ന ക്യാച്ച് വിട്ടുകളഞ്ഞത് മൈതാനത്ത് ഏറെ ഞെട്ടലാണ് ഉണ്ടാക്കിയത്. കോഹ്‌ലി തലയില്‍ കൈവെച്ചപ്പോള്‍ രോഹിത് വിശ്വസിക്കാനാവാതെ വാപൊത്തി ഇരുന്നുപോയി. ഇന്ത്യന്‍ ക്യാമ്പിലും ഞെട്ടല്‍ പ്രകടനമായി. ഇതിന് പിന്നാലെ ഹാര്‍ദ്ദിക് കൈകൂപ്പി ക്ഷമാപണം നടത്തുന്നതും കാണാനായി. അവസാന ഓവറുകളില്‍ മത്സരം ഏറെ ആവേശത്തില്‍ നില്‍ക്കവേ സാം കറെനെ കൈവിട്ടും ഹാര്‍ദ്ദിക് ഞെട്ടിച്ചു. ഇതില്‍…

Read More

ഗുസ്തി താരം റിതിക ഭോഗട്ടിനെ(17) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം

ഗുസ്തി താരം റിതിക ഭോഗട്ടിനെ(17) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. രാജ്യാന്തര ഗുസ്തി താരങ്ങളായ ഗീതാബബിത ഭോഗട്ട് സഹോദരിമാരുടെ ബന്ധുവാണ്. ഇവരുടെ പിതാവും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ മഹാവീര്‍സിംഗിന്റെ വീട്ടിലാണ് റിതികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഹാവീര്‍സിംഗിന്റെ കീഴിലായിരുന്നു റിതികയുടെ പരിശീലനം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്ന് ചര്‍ക്കി ദാദ്രി ഡപ്യൂട്ടി സൂപ്രണ്ട് രാംസിംഗ് ബിഷ്‌ണോയി അറിയിച്ചു. മരണത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണ്. സംസ്ഥാനതല ഗുസ്തി മത്സരത്തിന്റെ ഫൈനലില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ പരാജയപ്പെട്ടതിന്റെ ദുഃഖത്തിലായിരുന്നു റിതികയെന്നും രാംസിംഗ് ബിഷ്‌ണോയി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനില്‍ ഈ മാസം 12 മുതല്‍ 14 വരെയായിരുന്നു മത്സരം.

Read More

വനിതാ ദിനത്തില്‍ മകള്‍ക്കൊപ്പമുളള അനുഷ്‌കയുടെ ചിത്രം പങ്കുവച്ച് കോഹ്‌ലി

ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്‌ലി മകള്‍ക്കൊപ്പമുളള അനുഷ്‌കയുടെ ഫൊട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചാണ് വനിതാ ദിന ആശംസകള്‍ നേര്‍ന്നത്. ‘ഒരു കുട്ടിയുടെ ജനനം കാണുന്നത് ഒരു മനുഷ്യന് ലഭിക്കുന്ന അവിശ്വസനീയവും അതിശയകരവുമായ അനുഭവമാണ്. അതിന് സാക്ഷ്യം വഹിച്ച ശേഷം, സ്ത്രീകളുടെ യഥാര്‍ത്ഥ ശക്തിയും ദൈവത്വവും ദൈവം അവരെ സൃഷ്ടിച്ചതിന്റെ കാരണവും നിങ്ങള്‍ മനസ്സിലാക്കും. അവര്‍ നമ്മളെക്കാള്‍ ശക്തരായതിനാലാണിത്. എന്റെ ജീവിതത്തിലെ കരുണയുളളവളും ശക്തയുമായ സ്ത്രീക്കും അമ്മയെപ്പോലെ വളരാന്‍ പോകുന്ന ഒരാള്‍ക്കും വനിതാദിനാശംസകള്‍. കൂടാതെ, ലോകത്തിലെ അതിശയകരമായ എല്ലാ സ്ത്രീകള്‍ക്കും വനിതാ ദിനാശംസകള്‍,’ ഫൊട്ടോ ഷെയര്‍ ചെയ്തതിനൊപ്പം കോഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിത്.

Read More

സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍

ഏപ്രില്‍ ആറിന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഐക്കണായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സഞ്ജു സാംസണെ നിയമസഭാ തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തത്. ഗായിക കെ.എസ്. ചിത്ര, ഇ. ശ്രീധരന്‍ എന്നിവരായിരുന്നു 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഐക്കണുകള്‍. ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ഇ. ശ്രീധരനെ പദവിയില്‍ നിന്നും ഒ!ഴിവാക്കി. എന്നാല്‍ ഗായിക കെ.എസ്. ചിത്ര തുടര്‍ന്നേക്കുമെന്നാണ് സൂചന . തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് കെ.എസ്. ചിത്രയുടെ സമ്മതം തേടി.

Read More