യുവനടി കഴിഞ്ഞ ദിവസമാണ് നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ പീ ഡ ന ആ രോ പ ണ വുമായി രംഗത്തെത്തിയത്.നടിയുടെ പരാതി വിജയ് ബാബു തന്നെ ലൈം ഗിക പീഡനത്തിന് ഇരയാക്കി എന്നാണ്.നടി പരാതിയുടെ കുറിപ്പ് പങ്കുവെച്ചത് വിമെന്‍ എഗയ്ന്‍സ്റ്റ് സക്ഷ്വല്‍ ഹരാസ്മെന്റ് ഫേസ്ബുക്ക് ഗ്രൂപ്പിലൂടെയാണ്.
രാത്രി വൈകി വിജയ് ബാബു വിജയ് ബാബുവിനെതിരെ നടി പ രാ തി കൊടുത്തതോടെ ഫേസ്ബുക്ക് ലൈവ് ആയി എത്തി. ഇരയുടെ പേര് ഉൾപ്പെടെ എല്ലാം തുടർന്ന് വെളിപ്പെടുത്തി.ഈ വീഡിയോ വിജയ് ബാബു തന്നെ ഇരയുടെ പേര് വെളിപ്പെടുത്തിയത് വലിയ വിവാദമായതോടെ പിൻവലിച്ചു.
കോടതി തുടർന്ന് വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു.പക്ഷെ വിജയ് ബാബു ഒളിവിൽ പോയിരിക്കുകയാണ്.ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച വിഷയമാണ് ഈ വാർത്ത.ഈ വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് ഡോ സൗമ്യ എസ് സെറീൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.
“ഈ നാട്ടിൽ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ? ഞങ്ങൾക്കും സ്ത്രീകളെ പോലെ തന്നെ അവകാശങ്ങൾ ഇല്ലേ?” ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരാൾ ചോദിച്ച ചോദ്യം ആണ്.ന്യായമായ ചോദ്യം. ശെരിയാണ്. ലിംഗസമത്വം എന്നാൽ പുരുഷനും സ്ത്രീക്കും തുല്യ നീതി, തുല്യ അവകാശം എന്ന് തന്നെയാണ്.
പക്ഷെ “മി ടൂ” ആരോപണങ്ങളിൽ ചില പുരുഷന്മാർ എങ്കിലും ഇരകൾ ആക്കപ്പെടുന്നുണ്ടോ? അവരുടെ ഭാഗം കേൾക്കാൻ ആരുമില്ലാതായി പോകുന്നുണ്ടോ? ഇന്നത്തെ നിയമങ്ങൾ സ്ത്രീകൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ടോ?ഉണ്ട്. സത്യം അത് തന്നെ ആണ്. അതിപ്പോൾ ആരെന്തു പറഞ്ഞാലും സത്യം അത് തന്നെ ആണ്.
പക്ഷെ ഒരു കാര്യം ചോദിക്കട്ടെ.ഈ നാട്ടിൽ ദുരുപയോഗം ചെയ്യപ്പെടാത്ത ഒരു നിയമമെങ്കിലും ആർക്കെങ്കിലും കാണിച്ചു തരാമോ? എത്ര തന്നെ ശക്തമായ പഴുതുകൾ ഇല്ലാത്ത നിയമത്തെയും ദുരുപയോഗം ചെയ്യാൻ അതിന് തുനിഞ്ഞിറങ്ങിയ ഒരാൾക്ക് സാധിക്കും. അതിനർത്ഥം നമ്മുടെ നിയമങ്ങൾ എല്ലാം കടലിൽ ഒഴുക്കണം എന്നാണോ.
ഇന്നത്തെ നീതിന്യായവ്യവസ്ഥ ഈ വിഷയത്തിൽ സ്ത്രീകൾക്ക്, അവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ട്.അത് സത്യമാണ്.ഒരു പുരുഷനെതിരെ ഒരു സ്ത്രീ പീ ഡ ന ത്തിന്റെ പേരിൽ കൈ ചൂണ്ടിയാൽ താൻ നിരപരാധി എന്ന് തെളിയിക്കുന്ന വരെ അയാൾ അപരാധി തന്നെ ആണ് നമ്മുടെ നിയമത്തിന്റെ മുന്നിൽ.
അതെന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം നമ്മൾ ജീവിക്കുന്നത് അത്രയും പാട്രിയാർക്കി കുത്തി നിറച്ച ഒരു സമൂഹത്തിൽ ആണെന്നത് കൊണ്ട് തന്നെ!നാം ഇന്നും ജീവിക്കുന്നത് സ്ത്രീകളെയും പുരുഷനെയും ഒരു പോലെ കാണുന്ന സമത്വ സുന്ദര കേരളത്തിലോ അല്ലെങ്കിൽ ഭാരതത്തിലോ ആണോ? അല്ല.
ഇന്നും പെണ്ണായിപ്പോയി എന്നതിന്റെ പേരിൽ ഗർഭപാത്രത്തിൽ വെച്ചു തന്നെ ക ഴു ത്തു ഞെ രി ക്ക പ്പെ ടുന്ന കുഞ്ഞുങ്ങളുടെ കേൾക്കാത്ത കരച്ചിലുകൾക്കുടയിൽ ആണ് നമ്മൾ ഇന്നും ജീവിക്കുന്നത്.സ്ത്രീധനത്തിന്റെയും ഭംഗി കുറഞ്ഞു പോയതിന്റെയും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെയും പേരിൽ ഒരു മുളം കയറിൽ ജീവൻ ഒടുക്കുന്ന പെണ്ണുങ്ങളുടെ നാട്ടിൽ ആണ് നമ്മൾ ഇന്നും ജീവിക്കുന്നത്.
ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാനോ ഒന്ന് പുറത്തു പോവാനോ നൂറു പേരുടെ സമ്മതത്തിന് കാത്തു നിക്കേണ്ടി വരുന്നവരാണ് ഇന്നും നല്ലൊരു ശതമാനം സ്ത്രീകൾ. അപ്പോൾ ഇവിടുത്തെ നിയമങ്ങൾ എങ്കിലും സ്ത്രീകളോട് അല്പം കരുണ കാണിച്ചില്ലെങ്കിൽ പിന്നെ എന്താണ് അവർക്ക് ഈ നാട്ടിൽ പ്രതീക്ഷിക്കാനുള്ളത്.
ഈ നിയമങ്ങൾ പോലും പലപ്പോഴും നോക്കുകുത്തികൾ ആവുന്ന ദുരവസ്ഥ നമ്മൾ കണ്ടിട്ടുള്ളതല്ലേ! പീ ഡ ന ത്തിന്റെ കഥ പുറത്തു പറഞ്ഞതിന്റെ പേരിൽ ജീവിതം പോലും നഷ്ടപ്പെട്ടവരെ ഇന്നും നാം നമുക്ക് ചുറ്റും കാണുന്നില്ലേ? അവർ കൈ ചൂണ്ടിയ പ്രതികൾ ഇന്നും അവരുടെ മുന്നിൽ ഞെളിഞ്ഞു നടക്കുന്നത് അവർക്ക് കാണേണ്ടി വരുന്നില്ലേ.
വാളയാറിൽ ഒടുങ്ങിയ രണ്ട് ജീവനുകളും പീ ഡി പ്പി ക്ക പ്പെട്ടവർ ആയിരുന്നു. ഏത് നിയമമാണ് അവർക്ക് രക്ഷക്ക് എത്തിയത്?നിയമങ്ങൾ പോലും പലപ്പോഴും പ്രഹസനം ആകുന്ന ഈ കാലത്തു പേരിനെങ്കിലും ആ നിയമങ്ങൾ പെണ്ണിനോട് അല്പം കരുണ കാണിച്ചോട്ടെ.അല്ലെങ്കിൽ ഇനി ഒരുത്തിക്കും ഇത്തരം പീഡനങ്ങൾ പുറത്തു പറയാനില്ല ധൈര്യം ഉണ്ടാവില്ല.
എത്രയോ വായകൾ മൂടികെട്ടപ്പെടും. എന്നന്നേക്കുമായി!അപ്പോഴും മുന്നേ പറഞ്ഞത് ഞാൻ മറക്കുന്നില്ല.തിരുത്തുന്നില്ല.കൈ ചൂണ്ടുന്ന എല്ലാ സ്ത്രീകളുടെയും കൈകൾ ശുദ്ധമല്ല.സമ്മതിക്കുന്നു.അപൂർവ്വമായെങ്കിലും പുരുഷന്മാർ ഇരയാക്കപ്പെടുന്നുണ്ട്.നിങ്ങളെ ഇല്ലാതാക്കാൻ ഒരുത്തി ഇത്തരത്തിൽ തുനിഞ്ഞിറങ്ങിയാൽ പെട്ടത് തന്നെ ആണ്.
പറഞ്ഞില്ല എന്ന് വേണ്ട!അതുകൊണ്ട് ഇനിയുള്ള കാലം നോക്കിയും കണ്ടും ഒക്കെ തന്നെ ജീവിക്കണം.പെണ്ണുങ്ങൾ പഴയ പെണ്ണുങ്ങൾ ഒന്നും അല്ല. അതുകൊണ്ട് സ്ത്രീജനങ്ങളോട് ഇടപെടുമ്പോൾ ജാഗ്രത എന്തുകൊണ്ടും നല്ലതാണ്. കുറച്ചു ടിപ്പുകൾ വേണമെങ്കിൽ പറഞ്ഞു തരാം.
1 ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യാൻ ( ലൈം ഗി കമായോ അല്ലാതെയോ) ഒരു ചെറിയ ചിന്ത വരുന്നതിന് മുന്നേ തന്നെ അതങ്ങു റബ്ബർ വെച്ചു വൃത്തിയായി മാച്ചു കളയുക.2 ഇനി പരസ്പര സമ്മതത്തോടെ ഉള്ള ലൈം ഗി ക ബ ന്ധ മാണെങ്കിലും സ്ത്രീകളുടെ സമ്മതത്തെ വില കുറച്ചു കാണരുത്. ഒരു തവണ സമ്മതിച്ചു എന്നത് ജീവിതകാലത്തേക്ക് മുഴുവൻ ഉള്ള സമ്മതവും അല്ല.ഓരോ തവണയും പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുക.
3 ഒരു സ്ത്രീയെയും മുൻവിധിയോടെ കാണാതിരിക്കുക.ഇവൾക്ക് അതിനൊന്നും ഉള്ള ധൈര്യം ഇല്ല എന്ന വിചാരം വളരെ അപകടമാണ്.അള മുട്ടിയാൽ ചേരയും കടിക്കും.4 ഒരിക്കലും അനാവശ്യ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ഇത്തരം ബന്ധങ്ങൾക്ക് പ്രേരിപ്പിക്കരുത്.അത് നിറവേറ്റ പെടാത്ത പക്ഷം നിങ്ങൾ കുടുങ്ങിയേക്കും.5 നിങ്ങളുടെ ലക്ഷ്യം വെറും ശാ രീ രി ക സു ഖം മാത്രമെങ്കിലും അത് അവരോട് തുറന്ന് പറയുക.
6 ന ഗ്ന ഫോട്ടോകളും വീഡിയോകളും ഒക്കെ വെച്ചുള്ള ഭീ ഷ ണിയൊക്കെ കാലഹരണപ്പെട്ടു. ഇപ്പോഴത്തെ പെൺകുട്ടികൾ ഒന്നും അതിൽ വീഴുമെന്നു തോന്നുന്നില്ല.അതുകൊണ്ട് അത്തരം സാഹസങ്ങൾ ഒഴിവാക്കാം.7 അവസാനമായി, സ്ത്രീകളെ അർഹിക്കുന്ന ബഹുമാനത്തോടെ കാണുകയും മാന്യമായി പെരുമാറുകയും ചെയ്യുക.
കാരണം, വിരലിൽ എണ്ണാവുന്നവർ ഒഴിച്ചാൽ ബഹുഭൂരിപക്ഷം സ്ത്രീകളും നിങ്ങൾക്ക് ആ ബഹുമാനം തിരിച്ചു തന്നിരിക്കും!
ഒരു വാക്ക്,ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളോടും കൂടി.അത് പറയാതെ പോയാൽ ശെരിയാവില്ലല്ലോ.
പൂർണ്ണസമ്മതത്തോടെ രണ്ട് പേരും ചേർന്നു ചെയ്യുന്ന ഒരു പ്രവർത്തി പിന്നീട് ഒരാൾ മാത്രം ചെയ്യുന്ന പീ ഡ ന മായി മാറ്റുന്നത്.
ഇതിൽ പങ്കാളി ആയ സ്ത്രീകൾക്ക് അവർ ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാതെ പോകുമ്പോഴായിരിക്കും.അവിടെ അവർക്ക് ആ പുരുഷനോട് വിധ്വെഷം വരികയും അത് ഇത്തരത്തിലുള്ള പ്രതികാര നടപടികളിലേക്കും പോകാം.എത്രയോ പുരുഷന്മാർ ഇത്തരത്തിൽ പെട്ടു പോയിട്ടുണ്ടാകാം.നിയമങ്ങൾ നമുക്ക് അനുകൂലമായ ഈ രാജ്യത്തു ഒരാളെ നശിപ്പിക്കാൻ നമുക്ക് വളരെ എളുപ്പമാണ്.താൽക്കാലികമായെങ്കിലും.
എല്ലാം തെളിഞ്ഞു അയാൾ മോചിതനാകുമ്പോഴേക്കും വിലപ്പെട്ട പലതും അയാൾക്ക് നഷ്ടമായിട്ടുണ്ടാകും.പക്ഷെ ഇത്തരത്തിൽ ഒരു ആണിനെ കുടുക്കുന്നതിനു മുമ്പ് ഒന്നോർക്കുക, നിങ്ങൾ ഈ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് നിങ്ങൾ കൈ ചൂണ്ടിയ പുരുഷൻ മാത്രമല്ല.നിങ്ങൾക്ക് ശേഷം സത്യസന്ധമായി നീതി തേടി എത്തുന്ന നൂറു കണക്കിന് സ്ത്രീകൾ കൂടി ആണ്.
അവരുടെ ആത്മാഭിമാനം കൂടി ആണ് ചോദ്യം ചെയ്യപ്പെടുക.” എല്ലാത്തിനും സുഖിച്ചു കിടന്നു കൊടുത്തു, എന്നിട്ട് അവളുടെ കാര്യം നടക്കാതെ വന്നപ്പോ പീ ഡ നം!” എന്ന സ്ഥിരം പല്ലവി നിങ്ങൾ ഒരാൾ കാരണം കേൾക്കേണ്ടി വരിക തെറ്റ് ചെയ്യാത്ത നൂറു കണക്കിന് സ്ത്രീകൾക്കായിരിക്കും.
ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന അപൂർവ്വത്തിൽ അപൂർവം സ്ത്രീകളുടെ പേരിൽ ആണ് അധിക ഇരകളും ക്രൂ ര മാ യ വ്യ ക്തി ഹ ത്യ ക്കും ആൾക്കൂട്ട ആ ക്ര മ ണ ത്തിനും സോഷ്യൽ മീഡിയ ട്രയലുകൾക്കും ഒക്കെ വിധേയരാകേണ്ടി വരുന്നത്.അത് പേടിച്ചു തന്നെ അവർ നിശ്ശബ്ദരായേക്കാം.അത് ഈ സമൂഹത്തിലെ സ്ത്രീ പീ ഡ കർക്ക് വളം വെച്ചു കൊടുക്കുന്നതിന് സമം തന്നെ അല്ലെ?അതുകൊണ്ട് ഒന്നേ പറയാനുള്ളു.അരുത്.വലിയ ക്രൂരതയാണ്!