വീട്ടിലേക്ക് നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയെ സ്വാഗതം ചെയ്ത് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. കലാമണ്ഡലം ഗോപിയുടെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്. തന്റെ വീട്ടിലേക്ക് സുരേഷ് ഗോപിക്ക് വരാനോ കാണാനോ ആരുടെയും അനുവാദം നോക്കേണ്ട എന്നാണ് കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ പല വിഐപികളും കലാമണ്ഡലം ഗോപിയെ തൃശ്ശൂരിൽ സുരേഷ് ഗോപിക്ക് വേണ്ടി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് മകൻ രഘുവിന്റെ ആരോപണം വിവാദമായിരുന്നു. കലാമണ്ഡലം ഗോപിയുടെ മകൻ രഘുഗുരുകൃപ ഫേസ്ബുക്കിലൂടെ ഒരു ഡോക്ടർ സുരേഷ് ഗോപി കാണാനെത്തുമെന്നും അനുഗ്രഹിക്കണമെന്നും അതിനായി നിർബന്ധിച്ചെന്ന് വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങൾ തുടങ്ങിയത്. ആശാന് പത്മ വിഭൂഷൺ വേണ്ടേ എന്ന് പറ്റില്ലെന്ന് പറഞ്ഞപ്പോൾ ചോദിച്ചതായും മകൻ ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ സുരേഷ് ഗോപിയുടെ പ്രതികരണം കലാമണ്ഡലം ഗോപിയെ വിളിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു.
കലാമണ്ഡലം ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ് :
‘സുരേഷ് ഗോപിയും കലാമണ്ഡലം ഗോപിയായ ഞാനും വളരെക്കാലമായി സ്നേഹബന്ധം പുലർത്തി പോരുന്നവരാണ്. സുരേഷ് ഗോപിക്ക് എന്നെ കാണാനോ എന്റെ വീട്ടിലേക്കു വരാനോ ആരുടെയും അനുവാദം നോക്കേണ്ടതില്ല. എന്നും എപ്പോഴും സ്വാഗതം. അതുപോലെ എന്നെ സ്നേഹിക്കുന്നവർക്ക് എന്നെ കാണാൻ എപ്പോഴും വരാം’– കലാമണ്ഡലം ഗോപി ഫേസ്ബുക്കില്‍ കുറിച്ചു



