ഡോ. ആർഎൽവി രാമകൃഷ്ണന് സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെ നൃത്ത പരിപാടി അവതരിപ്പിക്കാൻ വേദി നൽകുമെന്ന് യൂരേഷ് ഗോപി പറഞ്ഞിരുന്നു. തൻറെ കുടുംബ അമ്പലത്തിലേക്കാണ് അദ്ദേഹം ക്ഷണിച്ചത്. എന്നാൽ സുരേഷ് ഗോപി ക്ഷണിച്ച നൃത്ത പരിപാടിക്ക് പങ്കെടുക്കാൻ സാധിക്കില്ലെന്ന്
ഡോ. ആർഎൽവി രാമകൃഷ്ണൻ അറിയിച്ചു.

സുരേഷ് ഗോപി വിളിച്ചതിൽ സന്തോഷമുണ്ടെന്നും ആൻ മറ്റൊരു പരിപാടിയുണ്ടെന്നും രാമകൃഷ്ണൻ പറഞ്ഞു. രാമകൃഷ്ണനെ പരിപാടിക്കായി സുരേഷ് ഗോപി കഷ്ണിച്ചത് കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്കാണ്. . പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.



