അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തിൽ വോ​ട്ട​ഭ്യ​ർ​ഥിച്ചും സ്വീകരണ൦ ഏറ്റുവാങ്ങിയും എം.​വി. ജ​യ​രാ​ജ​ൻ

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ഇ​ന്ന​ലെ എം.​വി. ജ​യ​രാ​ജ​ൻ വോ​ട്ട​ഭ്യ​ർ​ഥിച്ച​ത് അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലൂ​ടെ​യാ​ണ്.  പ​ര്യ​ട​നം ന​ര​യ​ൻ​കു​ള​ത്ത് നി​ന്നാ​രം​ഭിച്ച്  ഓ​ണ​പ​റ​മ്പി​ൽ സ​മാ​പി​ച്ചു.  …

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ഇ​ന്ന​ലെ എം.​വി. ജ​യ​രാ​ജ​ൻ വോ​ട്ട​ഭ്യ​ർ​ഥിച്ച​ത് അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ത്തി​ലൂ​ടെ​യാ​ണ്.  പ​ര്യ​ട​നം ന​ര​യ​ൻ​കു​ള​ത്ത് നി​ന്നാ​രം​ഭിച്ച്  ഓ​ണ​പ​റ​മ്പി​ൽ സ​മാ​പി​ച്ചു.   ധ​ർ​മ്മ​കി​ണ​ർ, കീ​രി​യാ​ട് പ​യ​റ്റി​ക്കാ​വ് താ​ഴെ, ചാ​ലു​വ​യ​ൽ, ക​ട​ലാ​യി നാ​ലു​മു​ക്ക്, ചാ​ൽ എ​കെ​ജി ജം​ഗ്ഷ​ൻ, ഉ​പ്പാ​യി​ച്ചാ​ൽ, കാ​പ്പി​ലെ​പീ​ടി​ക, ചാ​ലാ​ട് ഭാ​നു​സ്മാ​ര​കം, പ​ള്ളി​ക്കു​ന്ന് പാ​ലം, ഒ​ണ്ടേ​ൻ പ​റ​മ്പ് ബേ​ങ്ക് കോ​ള​നി, അ​ത്താ​ഴ​കു​ന്ന്, പീ​ടി​ക​തെ​രു എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം അദ്ദേഹം  ഏ​റ്റു​വാ​ങ്ങി  ആ​തി​ര രാ​ജീ​വ് വ​ര​ച്ച എം.​വി. ജ​യ​രാ​ജ​ന്‍റെ ഫോ​ട്ടോ കൈ​മാ​റി.  ആതിര അ​ഴീ​ക്ക​ൽ ചാ​ൽ കേ​ന്ദ്ര​ത്തി​ൽ ഫൈ​നാ​ർ​ട്‌​സ് വി​ദ്യാ​ർ​ഥി​നി ആണ്.  വോ​ട്ട​ഭ്യ​ർ​ഥിച്ച് സ​മാ​പ​ന കേ​ന്ദ്ര​ത്തി​ൽ കാ​ലാ​ചാ​ര്യ​ൻ പ​യ്യ​ന്നൂ​ർ കൃ​ഷ്മ​ണി മാ​രാ​ർ സം​സാ​രി​ച്ചു.

നീണ്ട ആറു പതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ‍ അദ്ദേഹം.ഓട്ടന്‍തുള്ളളിലും സോപാന സംഗീതത്തിലും   ഇടയ്ക്ക വാദനത്തിലും അഗ്രഗണ്യൻ.അദ്ദേഹത്തിന്റെ അനുഗ്രഹവും ആശംസയും സ്നേഹവും മഹത്തായ കാര്യമായി  താൻ കാണുന്നു എന്നും സ്ഥാനാർഥി  പറഞ്ഞു.  പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ പ​യ്യാ​മ്പ​ല​ത്ത് നേ​താ​ക്ക​ളു​ടെ സ്മൃ​തി കൂ​ടീ​രം ന​ശി​പ്പി​ച്ച​ത​റി​ഞ്ഞ്  പ​യ്യാ​മ്പ​ല​വും സ​ന്ദ​ർ​ശി​ച്ചു.  വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​വി. സു​മേ​ഷ് എം​എ​ൽ​എ, കെ.​സി. ഹ​രി​കൃ​ഷ്ണ​ൻ, കെ.​വി. ഉ​ഷ, കെ. ​ഗി​രീ​ഷ്‌​കു​മാ​ർ, ടി. ​ര​വീ​ന്ദ്ര​ൻ, എ.​പി. അ​ൻ​വീ​ർ, പി. ​ച​ന്ദ്ര​ൻ, കെ. ​മോ​ഹി​നി, അ​ബ്ദു​ൾ നി​സാ​ർ വാ​യി​പ്പ​റ​മ്പ്, എം. ​അ​നി​ൽ​കു​മാ​ർ, കെ ​അ​ബ്ദു​ൾ റ​ഹീം, കു​ന്നു​മ്പ്രം നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ  സം​സാ​രി​ച്ചു. ഇ​ന്ന്  പ​ര്യ​ട​നം ധ​ർ​മ​ടം മ​ണ്ഡ​ല​ത്തി​ലാ​ണ്.

Leave a Reply