തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം : എൽഡിഎഫിന്റെ പരാതിയിൽ ജില്ലാ കലക്ടർ സുരേഷ് ഗോപിയിൽ നിന്നും വിശദീകരണം തേടി

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയിൽ നിന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന പരാതിയിൽ ജില്ലാ കലക്ടർ വിശദീകരണം തേടി. വിശദീകരണം തേടിയത് വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ…

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയിൽ നിന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം എന്ന പരാതിയിൽ ജില്ലാ കലക്ടർ വിശദീകരണം തേടി. വിശദീകരണം തേടിയത് വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ പ്രിന്റിംഗ് വിവരങ്ങൾ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിൽ ആണ് . സ്ഥാനാർത്ഥി രണ്ടു ദിവസത്തിനകം വിശദീകരണം നൽകണം. എല്‍ഡിഎഫ് സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിയാണ് വിശദീകരണം തേടിയത്.

പരാതി നല്‍കിയത് സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് . അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ ഇല്ല എന്നതാണ് പരാതി. പരാതി നല്‍കിയത് ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ്. സ്ഥാനാര്‍ത്ഥിയോട് വിശദീകരണം തേടിയിട്ടുള്ളത് ജില്ലയിലെ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കളക്ടറാണ് .

Leave a Reply