ഡബിൾ കോൺഫിഡന്റ് : കേരളത്തിന്റെ ഉയർപ്പ് തൃശ്ശൂർ വഴിയെന്ന് സുരേഷ് ഗോപി

  എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശ്ശൂർ എടുത്തിരിക്കുമെന്നും തൃശ്ശൂരിൽ ഉയർപ്പാണ് ജൂൺ 4 ന് സംഭവിക്കാൻ പോകുന്നതെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ പറഞ്ഞു. കേരളത്തിന്റെ ഉയർപ്പ് തൃശ്ശൂർ വഴി സംജാതമാകണമെന്നും താൻ വന്നത് തൃശ്ശൂർ…

 

എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ​ഗോപി തൃശ്ശൂർ എടുത്തിരിക്കുമെന്നും തൃശ്ശൂരിൽ ഉയർപ്പാണ് ജൂൺ 4 ന് സംഭവിക്കാൻ പോകുന്നതെന്നും ഇരിങ്ങാലക്കുടയിലെ പൊതുപരിപാടിയിൽ പറഞ്ഞു. കേരളത്തിന്റെ ഉയർപ്പ് തൃശ്ശൂർ വഴി സംജാതമാകണമെന്നും താൻ വന്നത് തൃശ്ശൂർ എടുക്കാൻ വേണ്ടി തന്നെയാണ് എന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

അതേ സമയം, സുരേഷ് ഗോപിയിൽ നിന്നും ജില്ലാ കലക്ടർ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തി എന്ന പരാതിയിൽ വിശദീകരണം തേടിയിരുന്നു. പ്രിന്റിംഗ് വിവരങ്ങൾ വോട്ട് അഭ്യർത്ഥിച്ച് നൽകുന്ന കുറിപ്പിൽ ഇല്ലെന്ന എൽഡിഎഫിന്റെ പരാതിയിൽ ആണ് വിശദീകരണം തേടിയത്.സ്ഥാനാർത്ഥി വിശദീകരണം രണ്ടു ദിവസത്തിനകം നൽകണമെന്നാണ് നിർദേശം. വിശദീകരണം തേടിയത് എല്‍ഡിഎഫ് സുരേഷ്‌ ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ്.

പരാതി നല്‍കിയത് സിപിഐ ജില്ലാ സെക്രട്ടറിയും എല്‍ ഡി എഫ് തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ട്രഷററുമായ കെ കെ വത്സരാജാണ് . പരാതി സ്ഥാനാര്‍ത്ഥിയുടെ അഭ്യര്‍ത്ഥനയില്‍ അവശ്യം വേണ്ട പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് സംബന്ധിച്ച വിശദാംശങ്ങള്‍ ഇല്ല എന്നതാണ്.

Leave a Reply