തൃശ്ശൂർ: പിഎഫ്‌ഐ യുടെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് വ്യാപക റെയ്ഡ് നടത്തി. കൊച്ചി, തൃശ്ശൂർ, പാലക്കാട് ജില്ലകളിലായി 20 കേന്ദ്രങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. പി.എഫ്.ഐ തീവ്രവാദക്കേസുകളുമായും പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകന്റെ കൊലപാതകവുമായും ബന്ധപ്പെട്ടാണ് ഈ നടപടിയെന്നാണ് സൂചന.
തൃശ്ശൂർ ചാവക്കാട് പാലയൂരിൽ എസ്.ഡി.പി.ഐ മുൻ മുനിസിപ്പൽ പ്രസിഡന്റ് ഫാമിസ് അബൂബക്കറിന്റെ വാടകവീട്ടിൽ എൻ.ഐ.എ കൊച്ചി യൂണിറ്റ് മൂന്ന് മണിക്കൂറോളം പരിശോധന നടത്തി. രാവിലെ 6.50-ന് തുടങ്ങിയ റെയ്ഡ് 9.45-നാണ് അവസാനിച്ചത്. ഫാമിസിന്റെ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക് എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തു. റെയ്ഡ് സമയത്ത് ഫാമിസ് വീട്ടിലുണ്ടായിരുന്നു.



