ഇടുക്കി പുല്ലുപാറക്ക് സമീപമാണ് അപകടം നടന്നത് . കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം നടന്നു കൊണ്ടിരിക്കുകയാണ് .മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപ്പെട്ടത്.
ബസ് നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് വീണുവെന്നാണ് വിവരം.വളവിൽവെച്ച് അപകടം ഉണ്ടായി എന്നാൽ മരങ്ങളിൽ തട്ടി ബസ് നിന്നു. 34 യാത്രക്കാരും രണ്ട് ജീവനക്കാരും ബസിലുണ്ടായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ബ്രേക്ക് പൊട്ടിയാണ് വാഹനം അപകടത്തിൽപെട്ടെത് എന്നാണ് ലഭിക്കുന്ന വിവരം.
ബസിൻറെ ബ്രേക്ക് നഷ്ടപെട്ടാണ് അപകടം സംഭവിച്ചത് എന്നാണ് നിഗമനം .യാത്രക്കാർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു.അപകടത്തിൽ ആളപായമില്ലാതെ എല്ലാവരും രക്ഷപെട്ടത് ആശ്വാസകരം തന്നെ . മോട്ടോർ വാഹന വകുപ്പ് സംഘവും ,ഹൈവേ പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു .



