നടി ഹണി റോസിൻറെ പരാതിയിൽ മൊഴി വീണ്ടും രേഖപ്പെടുത്തും

നടി ഹണി റോസിൻറെ പരാതിയിൽ മൊഴി വീണ്ടും രേഖപ്പെടുത്തും.പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് ഉചിതമായ മറുപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.സമാന പരാമർശങ്ങൾ ഇനി…

നടി ഹണി റോസിൻറെ പരാതിയിൽ മൊഴി വീണ്ടും രേഖപ്പെടുത്തും.പൊതുവിടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ബോബി ചെമ്മണ്ണൂരിനോട് ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു.സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ നടത്തുന്നവർക്ക് ഉചിതമായ മറുപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.സമാന പരാമർശങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂർ ഉറപ്പു നൽകി.കോടതി ഹർജി പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.അതുവരെ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ തുടരും .

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് ഹൈകോടതി

എല്ലാ പൗരന്മാർക്കും ഉള്ള അവകാശം മാത്രമേ ബോബി ചെമ്മണ്ണൂരിനും നിലവിലുള്ളു എന്നും അടിയന്തരമായി ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ല എന്നും ഹൈകോടതി വ്യക്തമാക്കി.സ്ത്രീകൾക്കെതിരെ ആക്ഷേപം ഉയർത്തുന്നതും ലൈംഗികാതിക്രമമായി തന്നെ ഹൈകോടതി വിധി പ്രഖ്യാപിച്ചിരുന്നു.ഇടക്കാല ജാമ്യത്തിനായാണ് ബോബി ചെമ്മണ്ണൂരിൻറെ അഭിഭാഷകൻ ശ്രമിച്ചത്.എന്നാൽ ഹൈകോടതി അത് നിഷേധിക്കുകയാണ് ഉണ്ടായത്.ഭാരതീയ ന്യായ സംഹിത അനുസരിച്ച് ,വകുപ്പ് 75 പ്രകാരമുള്ള കുറ്റങ്ങൾ അടക്കം പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയിട്ടുണ്ട്.ഒളിവിൽ പോകാനുള്ള നീക്കങ്ങൾ ആണ് വയനാട് പോലീസും കൊച്ചിപോലീസും സംയുക്തമായി പൊളിച്ചെഴുതിയത് .ഹണി റോസിനെതിരെ അശ്ലീല പരാമർശം നടത്തുമ്പോൾ വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴിയും രേഖപ്പെടുത്തും. ഇൻസ്റ്റഗ്രാം പോസ്റ്റ് അടിയിൽ മോശം കമന്റ് ഇട്ടവർക്കെതിരെ നൽകിയ പരാതിയിലും അന്വേഷണം ഊർജിതമാണ്.ലൈംഗിക അധിക്ഷേപം നടത്തിയ തെളിവുകൾ സഹിതം താരം വെളിപ്പെടുത്തുന്നുണ്ട് . ഫേസ്ബുക്കിനോട് വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിവരങ്ങൾ ലഭിക്കുന്നത് അനുസരിച്ച് തുടർ അറസ്റ്റുകളും ഉണ്ടാകും.

Leave a Reply