‘ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ CPIM ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്’; ഭീഷണി പ്രസംഗവുമായി സിപിഐഎം

  ഇടുക്കി: ഭീഷണി പ്രസംഗവുമായി സിപിഐഎം കുമളി ഏരിയാ സെക്രട്ടറി എസ് സാബു. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഐഎമ്മിന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നുമായിരുന്നു…

 

ഇടുക്കി: ഭീഷണി പ്രസംഗവുമായി സിപിഐഎം കുമളി ഏരിയാ സെക്രട്ടറി എസ് സാബു. ചെത്തി മിനുക്കിയ വാരിക്കുന്തങ്ങൾ സിപിഐഎമ്മിന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങിയാൽ തിരികെ വീട്ടിലെത്തില്ലെന്ന് പറഞ്ഞിട്ട് വേണം ഇറങ്ങാൻ എന്നുമായിരുന്നു എസ് സാബുവിന്റെ ഭീഷണി. വായിൽ കോലിട്ട് ഇളക്കിയാൽ നെഞ്ചത്ത് പൊങ്കാലയിടുമെന്നും സാബു പറഞ്ഞു. മന്ത്രി വീണാ ജോർജിനെ അനുകൂലിച്ച് കുമളിയിൽ നടത്തിയ പരിപാടിയിലായിരുന്നു പ്രസംഗം.

സിപിഐഎമ്മിന്റെ ചൂടെന്താണ് എന്നത് കേരളത്തിലെ ആളുകൾ മാധ്യമങ്ങൾ വഴി കണ്ടതാണ്. ഈ രാഷ്ട്രീയ പാർട്ടിയുടെ കരുത്തെന്താണെന്ന് കേരളത്തിലെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിഞ്ഞതാണ്. കഴിഞ്ഞ പത്ത് വർഷമായി കേരളത്തിൽ സമാധാനപരമായി പ്രവർത്തനം നടത്തി വരികയാണ് സിപിഐഎം. ഇതൊരു സൂചനാ സമരമാണ്. ഷരിക്കുമുള്ള സമരം നടത്തിയാൽ അത് താങ്ങാൻ കേരളത്തിലെ കോൺഗ്രസിനോ യൂത്ത് കോൺഗ്രസിനോ കഴിയില്ലെന്നും എസ് സാബു പറഞ്ഞു.

അതേസമയം ഇന്ന് രാവിലെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു നേതാവിൻ്റെ വീടിന് നേരെ ബോംബേറുണ്ടായി. കെഎസ് യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ വടകരയിലെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സിപിഐഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണമായി കോൺഗ്രസ് രംഗത്തെത്തി.

Leave a Reply