തിരുവനന്തപുരം കാട്ടാക്കടയിൽ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. വെട്ടേറ്റത് തലക്കോണം സ്വദേശി വിഷ്ണുവിനാണ്. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയിലും വാരിയെല്ലിൻറെ ഭാഗത്തും നെറ്റിയിലും ആണ് പരിക്ക്. ഇന്നലെ രാത്രി അമ്പലത്തിൻകാലയിലെ കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രത്തിൽ ഉത്സവം കണ്ട് മടങ്ങുമ്പോൾ ആയിരുന്നു ആക്രമണം.
ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ലഹരി മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. വിഷ്ണു അമ്പലത്തിൻകാലയിൽ ആര്‍എസ്എസ് പ്ലാവൂര്‍ മണ്ഡലം കാര്യവാഹാണ്. വിഷ്ണുവിന്റെ വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമാണ്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. . പ്രദേശത്ത് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.



