ഇടത് വലത് മുന്നണികൾക്ക് അവസരം നൽകിയ കൊല്ലത്തെ ജനങ്ങൾ ഇത്തവണ അഞ്ച് വർഷം നൽകണമെന്ന് എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാർ അവരുടേതാണ്. കൊല്ലം അടക്കം കേരളത്തിൽ ഒരിടത്തും ത്രികോണ മത്സരമില്ല. എൻഡിഎയും ഇന്ത്യാ മുന്നണിയും തമ്മിലാണ് മത്സരം.
പ്രേമചന്ദ്രൻ്റെയും മുകേഷിൻ്റെയും പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണ് രാഹുൽ ഗാന്ധി. പിന്നെ എന്തിനാണ് അവർ പരസ്പരം മത്സരിക്കുന്നത്? അവർക്കിടയിൽ വലിയ അഡ്ജസ്റ്റ്മെൻ്റ് ഉണ്ട്. ‘മോദിയുടെ ഉറപ്പ്, കൃഷ്ണകുമാർ ഒപ്പമുണ്ട്’ എന്നതാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്ന പ്രധാന കാര്യം. തിരഞ്ഞെടുപ്പ് കാലത്ത് വാഗ്ദാനങ്ങൾ നൽകുന്നില്ല. കൊല്ലത്ത് വിവിധ വ്യവസായങ്ങൾക്കും ടൂറിസത്തിനും അനന്തമായ അവസരങ്ങളുണ്ട്. അവ നടപ്പാക്കാൻ ശ്രമിക്കുമെന്നും താരം പറഞ്ഞു.



