സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. എല്ലാ സ്ഥാനാർത്ഥികളും അവരുടെ മണ്ഡലങ്ങൾ മികച്ച പ്രചാരണം ആണ് നടത്തുന്നത്. ഇന്നലെ എം.വി. ജയരാജൻ വോട്ടഭ്യർഥിച്ചത് അഴീക്കോട് മണ്ഡലത്തിലൂടെയാണ്. പര്യടനം നരയൻകുളത്ത് നിന്നാരംഭിച്ച് ഓണപറമ്പിൽ സമാപിച്ചു. ധർമ്മകിണർ, കീരിയാട് പയറ്റിക്കാവ് താഴെ, ചാലുവയൽ, കടലായി നാലുമുക്ക്, ചാൽ എകെജി ജംഗ്ഷൻ, ഉപ്പായിച്ചാൽ, കാപ്പിലെപീടിക, ചാലാട് ഭാനുസ്മാരകം, പള്ളിക്കുന്ന് പാലം, ഒണ്ടേൻ പറമ്പ് ബേങ്ക് കോളനി, അത്താഴകുന്ന്, പീടികതെരു എന്നിവിടങ്ങളിലെ സ്വീകരണം അദ്ദേഹം ഏറ്റുവാങ്ങി ആതിര രാജീവ് വരച്ച എം.വി. ജയരാജന്റെ ഫോട്ടോ കൈമാറി. ആതിര അഴീക്കൽ ചാൽ കേന്ദ്രത്തിൽ ഫൈനാർട്സ് വിദ്യാർഥിനി ആണ്. വോട്ടഭ്യർഥിച്ച് സമാപന കേന്ദ്രത്തിൽ കാലാചാര്യൻ പയ്യന്നൂർ കൃഷ്മണി മാരാർ സംസാരിച്ചു.

നീണ്ട ആറു പതിറ്റാണ്ടായി അഷ്ടപദി രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് അദ്ദേഹം.ഓട്ടന്തുള്ളളിലും സോപാന സംഗീതത്തിലും ഇടയ്ക്ക വാദനത്തിലും അഗ്രഗണ്യൻ.അദ്ദേഹത്തിന്റെ അനുഗ്രഹവും ആശംസയും സ്നേഹവും മഹത്തായ കാര്യമായി താൻ കാണുന്നു എന്നും സ്ഥാനാർഥി പറഞ്ഞു. പര്യടനത്തിനിടയിൽ പയ്യാമ്പലത്ത് നേതാക്കളുടെ സ്മൃതി കൂടീരം നശിപ്പിച്ചതറിഞ്ഞ് പയ്യാമ്പലവും സന്ദർശിച്ചു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ കെ.വി. സുമേഷ് എംഎൽഎ, കെ.സി. ഹരികൃഷ്ണൻ, കെ.വി. ഉഷ, കെ. ഗിരീഷ്കുമാർ, ടി. രവീന്ദ്രൻ, എ.പി. അൻവീർ, പി. ചന്ദ്രൻ, കെ. മോഹിനി, അബ്ദുൾ നിസാർ വായിപ്പറമ്പ്, എം. അനിൽകുമാർ, കെ അബ്ദുൾ റഹീം, കുന്നുമ്പ്രം നാരായണൻ എന്നിവർ സംസാരിച്ചു. ഇന്ന് പര്യടനം ധർമടം മണ്ഡലത്തിലാണ്.



