വേറെയും ഇരകളെ പേരാമ്പ്ര അനു കൊലക്കേസിലെ പ്രതി മുജീബ് റഹ്മാൻ ലക്ഷ്യമിട്ടെന്ന് സംശയം. പ്രതി കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള മറ്റ് രണ്ട് സ്ഥലങ്ങളിലും എത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരം പൊലീസിന് നൽകിയത് ഒരു സ്ത്രീയാണ് .പ്രതി പുലർച്ചെ 3.30 തോടെയാണ് മട്ടന്നൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ പുറപ്പെട്ടത്. പേരാമ്പ്ര വാളൂരിൽ എത്തിയത് രാവിലെ 9.30 യോടെയാണ്.
പൊലീസ് ഇപ്പോൾ പ്രതി ഇതിനിടെയുള്ള 6 മണിക്കൂർ സമയം എവിടെയൊക്കെ പോയി എന്ന് പരിശോധിക്കുകയാണ്. ഇതുവരെ ഇതിനിടയിലുള്ള സ്റ്റേഷനുകളിൽ പരാതികളൊന്നും ലഭിച്ചിട്ടില്ല. അതിനിടെ മുജീബിനെതിരെ സമാന കേസ് തലപ്പുഴയിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി വ്യക്തമായി. 2019 ൽ പ്രതി പിടിയിലായത് തലപ്പുഴയിൽ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിനാണ്. പ്രതി സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് വാഹനത്തിൽ തന്ത്രപൂർവ്വം കയറ്റിക്കൊണ്ടുപോയാണ് . 2020 തിൽ മുക്കത്ത് വായോധികക്കെതിരായ ക്രൂരത നടന്നത് ഇതിന് പിന്നാലെയായിരുന്നു .