കോൺഗ്രസിൽ നിന്ന് നിരവധിപേർ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ സിപിഎമ്മില്‍ ഒരാൾ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നാണ് റിപ്പോർട്ട്. സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ആണ് പാർട്ടി മാറുന്നതിനായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.
മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവദേക്കറുമായി ദില്ലിയിലെത്തി എസ് രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തി. രാജ്യസഭാ എംപികൂടിയായ പ്രകാശ് ജാവദേക്കര്‍ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാലിനെ ബിജെപി സ്വീകരിക്കുന്ന ചടങ്ങില്‍ ഉള്‍പ്പെടെ പങ്കെടുത്ത മുതിര്‍ന്ന നേതാവാണ്. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹം ഇപ്പോള്‍ വീണ്ടും ശക്തമായത് രാജേന്ദ്രൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് . രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത് ദില്ലിയില്‍ പ്രകാശ് ജാവദേക്കറുടെ വസതിയിലെത്തിയാണ്.