സംസ്ഥനത്തെ തെരഞ്ഞെടുപ്പ് പ്രചാരണം മികച്ച രീതിയിൽ മുന്നേറുകയാണ്. ഇത്തവണ പുതിയ തെരഞ്ഞെടുപ്പ് പ്രചാരണവുമായി എത്തിയിരിക്കുകയാണ് കോൺഗ്രസ്. തിരഞ്ഞെടുപ്പ് വേദികളില്‍ മുസ്ലിം ലീഗ് നേതാക്കളെ തെക്കന്‍ കേരളത്തില്‍ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ്.
ന്യൂനപക്ഷ വോട്ടുകളെ മുസ്ലിം ലീഗിന്‍റെ സാന്നിധ്യത്തിലൂടെ പൗരത്വഭേദഗതി നിയമം സിപിഎം സജീവ ചര്‍ച്ചയാക്കുന്ന സാഹചര്യത്തിൽ ചേര്‍ത്തു പിടിക്കാനാണ് കോൺഗ്രസ് പുതിയ നീക്കവുമായി എത്തുന്നത്. തെക്കൻ കേരളത്തിൽ പച്ചക്കൊടിഅത്ര പതിവ് അല്ലെങ്കിലും ഇപ്പൊൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി യുഡിഎഫ് ലീഗ് പതാകകൾ ഉയർത്തുകയാണ്. കൺവെൻഷനുകളിൽ ഒന്നാംനിര ലീഗ് നേതാക്കളെ ഉദ്ഘാടകരായും മുഖ്യാതിഥികളായും അണിനിരത്തുകയാണ് യുഡിഎഫ്.
പാണക്കാട് സാദിഖലി തങ്ങള്‍ ആലപ്പുഴയിലും കൊല്ലത്തും എത്തിയപ്പോൾ തിരുവനന്തപുരത്ത് പാണക്കാട് മുനവറലി തങ്ങള്‍, പത്തനംതിട്ടയില്‍ പാണക്കാട് റഷീദലി തങ്ങള്‍ ഇടുക്കിയിലും കോട്ടയത്തും മാവേലിക്കരയിലും അബ്ദുറഹ്മാന്‍ രണ്ടത്താണി, എറണാകുളത്ത് പികെ കുഞ്ഞാലിക്കുട്ടി എന്നിവരെയാണ് അണിനിരത്തിയത്.
യുഡിഎഫ് കൺവെൻഷനിൽ മുന്നണിയിലെ രണ്ടാം കക്ഷിനേതാക്കൾ എത്തുന്നത് പുതുമയല്ലെങ്കിലും ഇത്തവണ മുൻനിര നേതാക്കളെ എത്തിക്കുന്നതിലൂടെ പുതിയ തന്ത്രങ്ങൾ ആണ് കോൺഗ്രസ് നടത്തുന്നതെന്ന്തന്നെ പറയാം.
അതേസമയം സിപിഎമ്മിന്റെ പ്രചാരണം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ടാണ്. കേന്ദ്രസര്‍ക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെ വിമര്‍ശിച്ച് പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ആവർത്തിച്ച് പറഞ്ഞാണ് അവർ പ്രചാരണം നടത്തുന്നത്. കോൺഗ്രസിൻറെ ലീഗിനെ കൂട്ടുപിടിച്ചുള്ള പുതിയ നീക്കം സിപിഎമ്മിൻറെ സിഎഎ കെണിയിൽ ന്യൂനപക്ഷങ്ങൾ വീഴാതിരിക്കാനാണ് എന്ന് തന്നെ പറയാം