ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ലീഡറുടെ മകൾ പത്മജ വേണുഗോപാൽ പാർട്ടിയിൽ നിന്ന് മാറി ബിജെപിയിലേക്ക് മറിയത്തിൻറെ വലിയ ഞെട്ടലിൽ കോൺഗ്രസ് നിൽക്കുമ്പോൾ ഇപ്പോൾ ഇതാ കെ. കരുണാകരന്‍റെ വിശ്വസ്തനുമായ മഹേശ്വരൻ നായര്‍ കോൺഗ്രസ് പാര്‍ട്ടി വിട്ടു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മഹേശ്വരൻ നായര്‍
ബിജെപിയില്‍ ചേരുന്നത് ഉപാധികൾ ഇല്ലാതെയാണ് മഹേശ്വരൻ നായര്‍ പറഞ്ഞു. തിരുവനന്തപുരം നഗരസഭയ്ക്ക് ഇതുവരെയും ഒരു മാസ്റ്റര്‍ പ്ലാൻ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തലസ്ഥാന നഗരം ഉയരേണ്ടതുണ്ട്. ഒരുപാട് വികസനം തിരുവനന്തപുരം ജില്ലയില്‍ ആവശ്യമായുണ്ട്. അതിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് കഴിയുമെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു