കോൺഗ്രസിൽ നിന്ന് നിരവധിപേർ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ സിപിഎമ്മില്‍ ഒരാൾ ബിജെപിയിലേക്ക് ചേക്കേറുകയാണെന്നാണ് റിപ്പോർട്ട്. സിപിഎമ്മില്‍ നിന്നും സസ്പെന്‍ഡ് ചെയ്ത ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രൻ ആണ് പാർട്ടി മാറുന്നതിനായി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് എം.എം.മണിഎസ്.രാജേന്ദ്രന് സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തിപരമായ ആവശ്യത്തിനാണ് അദ്ദേഹം ഡല്‍ഹിയില്‍ പോയതെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മണി പ്രതികരിച്ചു.
പ്രകാശ് ജാവേദക്കറെ രാജേന്ദ്രന് കണ്ടതില്‍ പ്രശ്നമില്ല. രാജേന്ദ്രനോട് പാര്‍ട്ടി ജില്ലാ സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ സംസാരിച്ചു. വീണ്ടും പാര്‍ട്ടിയില്‍ രാജേന്ദ്രന് സജീവമാകുമെന്നാണ് വിശ്വാസമെന്നും എം എം മണി പറഞ്ഞു.അതേസമയം ഡല്‍ഹിയില്‍ പോയി ജാവദേക്കറെ കണ്ടത് ബിജെപിയിലേക്ക് ഇല്ല എന്ന് പറയാനാണെന്നും സിപിഎം വിടില്ലെന്നും രാജേന്ദ്രന് പ്രതികരിച്ചിരുന്നു.