ലോക്‌സഭാ തിരഞ്ഞെടുപ്പ് : പിഎസ്‌സി പരീക്ഷകൾ മാറ്റി

  ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനാൽ, ഏപ്രിൽ 13, 27 തീയതികളിൽ നടത്താനിരുന്ന ബിരുദതല പ്രിലിമിനറി പരീക്ഷയുടെ ഒന്നും രണ്ടും ഘട്ട പരീക്ഷകൾ മെയ് 11, 25 തീയതികളിലേക്ക് മാറ്റി. ഫൈനൽ പരീക്ഷ ജൂൺ…

 

ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനാൽ, ഏപ്രിൽ 13, 27 തീയതികളിൽ നടത്താനിരുന്ന ബിരുദതല പ്രിലിമിനറി പരീക്ഷയുടെ ഒന്നും രണ്ടും ഘട്ട പരീക്ഷകൾ മെയ് 11, 25 തീയതികളിലേക്ക് മാറ്റി. ഫൈനൽ പരീക്ഷ ജൂൺ 15 ന് നടക്കും.

വനിതാ പോലീസ് കോൺസ്റ്റബിൾ, പോലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്ക് മെയ് 11, 25 തീയതികളിൽ നടത്താനിരുന്ന തിരഞ്ഞെടുപ്പ് ജൂണിലേക്ക് മാറ്റി. സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുള്ള ഏപ്രിൽ 24-ന് നടത്താനിരുന്ന പരീക്ഷ ഏപ്രിൽ 29-ലേയ്ക്കും ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷ ഏപ്രിൽ 25-ന് 30-ലേയ്ക്കും മാറ്റി. പരീക്ഷാ കലണ്ടറുകൾ പിഎസ്‌സി വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply